വന്യജീവി ആക്രമണം തടയൽ: ഫണ്ട് വകമാറ്റിയിട്ടില്ലെന്ന് വനംമന്ത്രി

വന്യജീവി ജനന നിയന്ത്രണ സാധ്യത തേടി സുപ്രിംകോടതിയെ സമീപിക്കുമെന്ന് മന്ത്രി ആവർത്തിച്ചു

Update: 2023-01-15 04:27 GMT

തിരുവനന്തപുരം: വന്യജീവി ആക്രമണം തടയാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുവദിച്ച ഫണ്ട് വകമാറ്റിയിട്ടില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. മുൻ വർഷങ്ങളിൽ വന്യ ജീവി ആക്രമണം രൂക്ഷമായിരുന്നില്ല എന്നതിനാലാണ് ഫണ്ട് വിനിയോഗിക്കാതിരുന്നതെന്നും ഫണ്ട് വകമാറ്റി ചെലവഴിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

Full View

വന്യജീവി ആക്രമണം തടയാൻ സാധ്യമായതെല്ലാം ചെയ്യുമെന്നറിയിച്ച   വന്യജീവി ജനന നിയന്ത്രണ സാധ്യത തേടി സുപ്രിംകോടതിയെ സമീപിക്കുമെന്ന് ആവർത്തിച്ചു. "വംശവർധന തടയുക എന്നതാണ് മുന്നിലുള്ള നിർദേശങ്ങളിൽ ഒന്ന്. ആ നിർദേശം പ്രാവർത്തികമാക്കാൻ എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്യും. നിലവിൽ സുപ്രിം കോടതി ഇത്തരത്തിൽ ഒരു ഉത്തരവിനും അനുമതി നൽകിയിട്ടില്ല. മറ്റ് സംസ്ഥാനങ്ങളിലൊന്നും ഇത്രയും പ്രശ്‌നങ്ങൾ ഇല്ല എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. അതുകൊണ്ട് തന്നെ വന്യജീവി ശല്യത്തെ കുറിച്ച് പഠിക്കുന്നതിന് കെഎഫ്ആർഐയെ ചുമതലപ്പെടുത്തിയിട്ടുണ്ട്". മന്ത്രി പറഞ്ഞു.

Advertising
Advertising

എട്ട് വർഷത്തിനിടെ 79.96 കോടി രൂപ അനുവദിച്ചതിൽ 42 കോടി മാത്രമാണ് വനം വകുപ്പ് ചിലവഴിച്ചതെന്നായിരുന്നു വിവരാവകാശ പ്രകാരമുള്ള കണ്ടെത്തൽ. വന്യജീവികളുടെ ആക്രമണം തടയാൻ വനംവകുപ്പിൽ പ്രത്യേകം സംഘങ്ങളെ നിയമിക്കുക,കിടങ്ങ് കുഴിക്കൽ,ഫെൻസിങ് നിർമാണം തുടങ്ങിയവയ്ക്കായാണ് കേന്ദ്രം പണമനുവദിക്കുന്നത്. പ്രൊജക്ട് എലിഫന്റിന്റെ ഭാഗമായി ആനകളുടെ സംരക്ഷണത്തിനും ആനകളുടെ ആക്രമണത്തിനും കേരളത്തിനനുവദിച്ച 32.83 കോടിയിൽ 30 കോടി കേരളം ചെലവഴിച്ചതായും വിവരാവകാശ രേഖകൾ ചൂണ്ടിക്കാട്ടുന്നുണ്ട്.

വനംവകുപ്പ് ഉദ്യോഗസ്ഥരെ വെച്ചുള്ള ഫ്രണ്ട് ലൈൻ സ്‌ക്വാഡുകൾ ശക്തമാക്കണമെന്നും പ്രദേശവാസികളെ ഉൾപ്പെടുത്തി പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിക്കണമെന്നും കേന്ദ്ര നിർദേശമുണ്ടെങ്കിലും ഇതൊന്നും പാലിക്കപ്പെടുന്നില്ലെന്നതാണ് വസ്തുത. ആനകളെ വനത്തികത്ത് തന്നെ പിടിച്ചു നിർത്തുക എന്നതിനായാണ് പ്രധാനമായും ഫണ്ട് വിനിയോഗിക്കുന്നത്. ഇതിനായാണ് ഫെൻസിങ് ഉൾപ്പടെയുള്ള മാർഗങ്ങൾ. മലയോരമേഖലയിലെ ആളുകളെ കൂട്ടി സ്‌ക്വാഡുകളും മറ്റും ഉണ്ടായിരുന്നെങ്കിലും ഇതൊന്നും ഇപ്പോൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല.


Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News