കൗൺസിലിംഗിന് എത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചു: വൈദികൻ അറസ്റ്റിൽ

പത്തനംതിട്ട പന്തളം സ്വദേശി ഫാ. പോണ്ട്സൺ ജോൺ ആണ് അറസ്റ്റിലായത്

Update: 2022-03-17 08:36 GMT

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ വൈദികൻ അറസ്റ്റിൽ. പത്തനംതിട്ട പന്തളം സ്വദേശി ഫാ. പോണ്ട്സൺ ജോൺ ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെ കൊടുമണിലെ വീട്ടിൽ നിന്നുമാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

കൗൺസിലിംഗിന് എത്തിയ 17കാരിക്ക് നേരെ വൈദികൻ ലൈംഗിക അതിക്രമം നടത്തിയതായാണ് പരാതി. മാർച്ച് 12, 13 തിയ്യതികളിലായി രണ്ട് തവണകളിലായി പോണ്ട്സൺ ജോൺ കുട്ടിയെ പീഡിപ്പിച്ചെന്നും മാതാവ് നൽകിയ പരാതിയിൽ പറയുന്നു. പഠനത്തിൽ പിന്നോട്ട് പോയതിനെ തുടർന്നാണ് പെൺകുട്ടിയെ കൗൺസിലിംഗിനായി വൈദികന്റെ അടുത്ത് എത്തിച്ചത്.

Advertising
Advertising

ആദ്യ തവണ കൗണ്‍സിലിംഗ് സെന്‍ററിലും രണ്ടാം തവണ പെൺകുട്ടിയുടെ വീട്ടിലും വെച്ചാണ് ഇയാൾ ലൈംഗിക അതിക്രമം നടത്തിയത്. പെൺകുട്ടി സഹപാഠിയോട് ഇക്കാര്യങ്ങൾ പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് സ്കൂൾ അധികൃതർ മാതാപിതാക്കളെ വിവരം അറിയിച്ചു. കേസിൽ അന്വേഷണം നടത്തിയ പത്തനംതിട്ട വനിത പൊലീസ് ഇന്ന് പുലർച്ചെയാണ് വൈദികനെ കൊടുമണ്ണിലെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി പത്തനംതിട്ട പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News