പ്രധാനമന്ത്രി ഇന്ന് തൃശൂരിൽ; മഹിളാ സമ്മേളനത്തിൽ പങ്കെടുക്കും

സ്വരാജ് റൗണ്ടിലെ റോഡ് ഷോയിലും മോദി പങ്കെടുക്കും

Update: 2024-01-03 00:52 GMT
Editor : Lissy P | By : Web Desk

തൃശൂര്‍: ബിജെപി സംഘടിപ്പിക്കുന്ന മഹിളാ സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. ഉച്ച കഴിഞ്ഞ് 2 മണിയോടെ തൃശൂർ സ്വരാജ് റൗണ്ടിൽ റോഡ് ഷോയും തുടർന്ന് തേക്കിൻകാട് മൈതാനിയിൽ മഹിളാ സമ്മേളനവുമാണ് പ്രധാനമന്ത്രിയുടെ പൊതു പരിപാടികൾ. ജില്ലാ ജനറൽ ആശുപത്രി മുതൽ നായ്ക്കനാൽ വരെയാണു സ്വരാജ് റൗണ്ടിൽ റോഡ് ഷോ. 'സ്ത്രീശക്തി മോദിക്കൊപ്പം' എന്ന പേരിലാണ് മഹിളാ സമ്മേളനം.പ്രധാനമന്ത്രിയായ ശേഷം മൂന്നാം തവണയാണ് നരേന്ദ്രമോദി തൃശൂരിലെത്തുന്നത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News