ടോള്‍ പിരിവ്: പന്നിയങ്കര ടോള്‍ പ്ലാസയില്‍ അനിശ്ചിതകാല സമരവുമായി സ്വകാര്യ ബസുടമകള്‍

പന്നിയങ്കര ടോൾ പ്ലാസ വഴിയുള്ള സർവീസ് നാളെ മുതൽ നിർത്തുമെന്ന് ബസ് ഉടമകൾ

Update: 2022-04-06 08:10 GMT
Editor : rishad | By : Web Desk

പാലക്കാട്: പന്നിയങ്കര ടോള്‍ പ്ലാസയില്‍ അനിശ്ചിതകാല സമരവുമായി സ്വകാര്യ ബസുടമകളും ജീവിനക്കാരും. നാളെ മുതൽ സർവീസ് നിർത്തുമെന്ന് സ്വകാര്യ ബസ് ഉടമകൾ വ്യക്തമാക്കി.

സ്വകാര്യ ബസില്‍ നിന്നും ഭീമമായ തുക ടോളായി ഈടാക്കുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. ടോള്‍ പിന്‍വലക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ എങ്ങുമെത്താത്ത പശ്ചാത്തലത്തിലാണ് സ്വകാര്യബസുടമകളും ജീവനക്കാരും സമരവുമായി മുന്നിട്ടിറങ്ങിയത്. 

ഈ മാസം ഒന്നാം തീയതി മുതൽ ഇവിടെ ടോൾ പിരിവ് ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീടു ചർച്ചകൾക്കൊടുവിൽ അത് അഞ്ചാം തീയതിയിലേക്കു നീട്ടുകയായിരുന്നു. ഇന്നലെ രാവിലെ കൃത്യം 10 മുതൽ ടോൾ പിരിവ് ആരംഭിച്ചു. ഇതോടെ ടോൾ പ്ലാസയിലെ ട്രാക്കുകളിൽ സ്വകാര്യ ബസുകൾ നിർത്തിയിട്ടു പ്രതിഷേധിച്ചിരുന്നു. വൻ തുക ടോൾ നൽകാൻ സാധിക്കില്ലെന്നു ബസ് ജീവനക്കാർ നിലപാടെടുത്തതോടെ പൊലീസ് ഇടപെടുകയായിരുന്നു. 

Advertising
Advertising

പന്നിയങ്കര ടോൾ പ്ലാസയിൽ നിലവിലുള്ള നിരക്കനുസരിച്ച് ഒരു ബസിന് (രണ്ട് ആക്സിൽ) ഒരു തവണ കടന്നുപോകാൻ 315 രൂപയാണു ടോൾ നൽകേണ്ടത്. 24 മണിക്കൂറിനുള്ളിൽ തിരികെ സർവീസ് നടത്തുകയാണെങ്കിൽ 475 രൂപ നൽകിയാൽ മതിയാകും. ഇനി ഒരു മാസത്തേക്കുള്ള പാസ് എടുക്കുകയാണെങ്കിൽ നൽകേണ്ടത് 10,540 രൂപയും. നിലവിലെ ഇന്ധന വിലയും യാത്രക്കാരുടെ എണ്ണവും പരിഗണിക്കുമ്പോൾ ജീവനക്കാർക്കു വേതനം നൽകാൻ പോലും സാധിക്കാത്ത സാഹചര്യത്തിൽ ഇത്രയും ഭീമമായ തുക എങ്ങനെ ടോൾ നൽകുമെന്നു ബസ് ഉടമകൾ ചോദിക്കുന്നു.

Summary; Bus owners to suspend service through Panniyankara toll plaza from tomorrow

Full View

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News