ശബരിമല യുവതീ പ്രവേശനത്തിനെതിരായ പ്രക്ഷോഭം: 2634 കേസുകളിൽ 1047 എണ്ണം പിൻവലിക്കാന്‍ അപേക്ഷ നല്‍കിയെന്ന് മുഖ്യമന്ത്രി

ഗുരുതര സ്വഭാവമുള്ള കേസുകൾ പിൻവലിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ

Update: 2025-09-30 07:01 GMT
Editor : Lissy P | By : Web Desk

മുഖ്യമന്ത്രി പിണറായി വിജയന്‍ Photo| SabhaTv

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിന് എതിരായ പ്രക്ഷോഭ കാലത്തെ കേസുകൾ പിൻവലിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ആകെ രജിസ്റ്റർ ചെയ്ത 2634 കേസുകളിൽ 1047 കേസുകൾ പിൻവലിക്കാനാണ് സർക്കാർ കോടതികളിൽ അപേക്ഷ നൽകിയത് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.

96 കേസുകൾ കോടതി തന്നെ ഒത്തുതീർപ്പാക്കി. 278 കേസുകൾ വെറുതെ വിട്ടു.726 കേസുകൾ ശിക്ഷിച്ചു.692 കേസുകൾ കോടതിയുടെ പരിഗണനയിലാണെന്നും പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യത്തിന് ഉത്തരമായി മുഖ്യമന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു.ഗുരുതര സ്വഭാവമുള്ള കേസുകൾ പിൻവലിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News