'നായർ സമുദായത്തെ ഒറ്റുകൊടുത്ത സുകുമാരൻ നായർക്ക് ആദരാഞ്ജലികൾ': തിരുവനന്തപുരത്തും പ്രതിഷേധ ഫ്‌ളക്‌സ്

തിരുവനന്തപുരം ബാലരാമപുരം നരുവാമൂട് നടുക്കാട് എന്‍എസ്എസ് കാര്യാലയത്തിന് മുന്നിലാണ് പ്രതിഷേധ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്

Update: 2025-09-26 16:09 GMT
Editor : rishad | By : Web Desk

തിരുവനന്തപുരം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ പ്രതിഷേധ ഫ്‌ളക്‌സ് ബോര്‍ഡ്.

തിരുവനന്തപുരം ബാലരാമപുരം നരുവാമൂട് നടുക്കാട് എന്‍എസ്എസ് കാര്യാലയത്തിന് മുന്നിലാണ് പ്രതിഷേധ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്.

കരയോഗം ഭാരവാഹികളാണ് സുകുമാരന്‍ നായര്‍ക്കെതിരെ ഫ്‌ളക്‌സ് സ്ഥാപിച്ചത്. 'നായര്‍ സമുദായത്തെ ഒറ്റുകൊടുത്ത സുകുമാരന്‍ നായര്‍ക്ക് ആദരാഞ്ജലികള്‍' എന്നാണ് ഫ്‌ളക്‌സിലെ വാചകം. കട്ടപ്പ ബാഹുബലിയെ പിന്നില്‍ നിന്ന് കുത്തുന്ന ചിത്രവും ഫ്‌ളക്‌സ് ബോര്‍ഡിലുണ്ട്.

പത്തനംതിട്ടയിലും ജി സുകുമാരൻ നായർക്കെതിരെ ഫ്ളക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടിരുന്നു. 'കുടുംബ കാര്യത്തിന് വേണ്ടി അയ്യപ്പ ഭക്തരെ പിന്നില്‍ നിന്ന് കുത്തി പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയ സുകുമാരന്‍ നായര്‍ സമുദായത്തിന് നാണക്കേട്' എന്ന് പോസ്റ്ററില്‍ വിമര്‍ശിച്ചിരുന്നു .

ശബരിമല വിഷയത്തില്‍ എന്‍എസ്എസ് എല്‍ഡിഎഫിനൊപ്പമാണെന്ന് ജി സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. അയ്യപ്പ സംഗമം ബഹിഷ്‌കരിച്ച കോണ്‍ഗ്രസിനെ വിമര്‍ശിച്ച സുകുമാരന്‍ നായര്‍, കോണ്‍ഗ്രസിന് ഹിന്ദു വോട്ട് വേണ്ടെന്നും ശബരിമലയില്‍ ആചാരം സംരക്ഷിക്കാന്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചിരുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News