കേന്ദ്ര അവഗണനക്കെതിരെ പിണറായി വിജയന്‍റെ നേതൃത്വത്തില്‍ നാളെ ഡൽഹിയിൽ സമരം

മന്ത്രിമാരും എംഎൽ.എ മാരും ഡൽഹി കേരള ഹൗസിൽ എത്തി

Update: 2024-02-07 07:40 GMT
Editor : Jaisy Thomas | By : Web Desk

പിണറായി വിജയന്‍

Advertising

ഡല്‍ഹി: കേന്ദ്ര അവഗണനക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സമരം നാളെ ഡൽഹിയിൽ. മന്ത്രിമാരും എംഎൽ.എ മാരും ഡൽഹി കേരള ഹൗസിൽ എത്തി. കൂടുതൽ ദേശീയനേതാക്കളെ സമരത്തിൽ പങ്കെടുപ്പിക്കാനാണ് ഇടത് പക്ഷത്തിന്‍റെ ശ്രമം.

കേന്ദ്ര പദ്ധതികളിലും വിഹിതത്തിലും സംസ്ഥാനത്തെ പാടെ അവഗണിക്കുന്നു എന്ന് ആരോപിച്ചാണ് എൽ.ഡി.എഫ് ഡൽഹിയിൽ സമരം നടത്തുന്നത്. കേരളത്തിന് മാത്രമല്ല പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും ഇതേ പരാതി ഉണ്ട്. സമരത്തിൽ നിന്നും വിട്ടു നിൽക്കുന്ന കോൺഗ്രസിന്‍റെ സമീപനത്തെ മന്ത്രിമാർ വിമർശിച്ചു. കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചതിൽ ശക്തമായി പ്രതിഷേധം ഉയർത്തും.

തമിഴ്നാട് മുഖ്യമന്ത്രി .എംകെ സ്റ്റാലിൻ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ശരത് പവാർ ഉൾപ്പെടെ നേതാക്കൾ പങ്കെടുക്കാം എന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. ഇന്‍ഡ്യാ മുന്നണിയിലെ കോൺഗ്രസ് ഇതര പാർട്ടികളെ കൂടി ഉൾപ്പെടുത്തി ശക്തമായ മുന്നേറ്റമാക്കാനാണ് ഇടതുപക്ഷത്തിന്‍റെ നീക്കം.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News