യുവം വേദിക്ക് പുറത്ത് പ്രതിഷേധം; കൊച്ചിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കസ്റ്റഡിയിൽ

യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ബി.ജെ.പി പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു

Update: 2023-04-24 10:13 GMT
Editor : afsal137 | By : Web Desk
Advertising

എറണാകുളം: കൊച്ചിയിൽ യുവം വേദിക്ക് പുറത്ത് പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ അനീഷാണ് വേദിക്ക് പുറത്ത് പ്രതിഷേധിച്ചത്. അനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വൈകീട്ട് അഞ്ചരയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി യുവം കോൺക്ലേവിൽ പങ്കെടുക്കാൻ കൊച്ചിയിലെത്തും. ഇതിന് മുന്നോടിയായാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ പ്രതിഷേധം.

യുവം കോൺക്ലേവ് നടക്കുന്ന വേദി പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് നിയന്ത്രിച്ചിരിക്കുകയാണ്. റോഡ് ഷോ നടക്കുന്ന ഭാഗത്തേക്ക് പ്രവർത്തകരെ കയറ്റി വിട്ടിരുന്നു. ഇതിനിടയിൽ ബൈക്കിൽ എത്തിയ അനീഷ് വേദിക്ക് മുന്നിലേക്ക് ചാടിയിറങ്ങി കയ്യിൽ കരുതിയ യൂത്ത് കോൺഗ്രസ് പതാക വീശി മോദി ഗോ ബാക്ക് എന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു. പിന്നാലെ പ്രദേശത്ത് തടിച്ചുകൂടിയ ബി.ജെ.പി പ്രവർത്തകർ അനീഷിനെ കയ്യേറ്റം ചെയ്യുകയുമുണ്ടായി. ഉടൻ തന്നെ പൊലീസ് ഇടപെട്ട് അനീഷിനെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.  രാവിലെ പത്തോളം വരുന്ന കോൺഗ്രസ് പ്രവർത്തകർ കനത്ത സുരക്ഷക്കിടയിലും യുവം കോൺക്ലേവ് പരിസരത്ത് പ്രതിഷേധിച്ചിരുന്നു.

Full View

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News