ജാനകി VS സ്റ്റേറ്റ് ഓഫ് കേരള: 'സുരേഷ് ഗോപി നിലപാട് വ്യക്തമാക്കണം, സെന്‍സര്‍ബോര്‍ഡിന്റേത് സമൂഹത്തില്‍ ഭിന്നത ഉണ്ടാനുള്ള ശ്രമം': ഡിവൈഎഫ്‌ഐ

ജാനകി VS സ്റ്റേറ്റ് ഓഫ് കേരള സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധം ശക്തം

Update: 2025-06-22 12:06 GMT

തിരുവന്തപുരം: ജാനകി VS സ്റ്റേറ്റ് ഓഫ് കേരള സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധം ശക്തം. സിനിമയില്‍ അഭിനയിച്ചിട്ടുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപി നിലപാട് വ്യക്തമാക്കണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള നഗ്‌നമായ കടന്നു കയറ്റമാണ് സെന്‍സര്‍ ബോര്‍ഡ് നടത്തിയിട്ടുള്ളതെന്നും സങ്കുചിത രാഷ്ട്രീയ താല്‍പര്യം കുത്തിക്കയറ്റി ഇല്ലാത്ത വിഷയങ്ങള്‍ സൃഷ്ടിച്ച് സമൂഹത്തില്‍ ഭിന്നത ഉണ്ടാനാണ് സെന്‍സെര്‍ ബോര്‍ഡ് ശ്രമമെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു.

സെന്‍സര്‍ ബോര്‍ഡ് നടപടി ഫാസിസമാണെന്ന് സന്ദീപ് വാര്യര്‍ ആരോപിച്ചു. സുരേഷ് ഗോപിയുടെ സിനമയുടെ അനുഭവം ഇതാണെങ്കില്‍ മറ്റുള്ളവരടെ അവസ്ഥ എന്തായിരിക്കുമെന്നും സന്ദീപ് വാര്യര്‍ ചോദിച്ചു. ജാനകി എന്ന പേര് ഒരു സിനിമയിലും ഉപയോഗിച്ചു കൂടാ എന്ന സംഘപരിവാര്‍ തിട്ടൂരത്തിന്റെ ഇരയാണ് ജാനകി വെഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയെന്നും അദ്ദേഹം പറഞ്ഞു. ജാനകി എന്ന പേര് കഥാപാത്രത്തിന് ഉപയോഗിക്കുന്ന മറ്റു ചില ചിത്രങ്ങള്‍ക്കും സമാനമായ വിലക്ക് ആര്‍എസ്എസുകാരെ കുത്തിനിറച്ച സെന്‍സര്‍ ബോര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

Advertising
Advertising

'ജാനകി' എന്നത് സീത ദേവിയുടെ പേര് ആയതിനാല്‍ മാറ്റണമെന്നാണ് ആവശ്യം. മുംബൈയിലെ റീജിയണല്‍ ഓഫീസാണ് അനുമതി നിഷേധിച്ചത്. ചിത്രം ജൂണ്‍ 27ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്.

വക്കീലിന്റെ വേഷത്തിലാണ് സുരേഷ് ഗോപി ചിത്രത്തിലെത്തുന്നത്. അനുപമ പരമേശ്വരന്‍, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.എന്നാല്‍ ഇപ്പോഴുണ്ടായ വിവാദത്തില്‍ സുരേഷ് ഗോപി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Full View

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News