സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ചോദ്യം പി.എസ്.സി ആവർത്തിച്ചെന്ന് പരാതി; പരീക്ഷ റദ്ദാക്കണമെന്ന് ഉദ്യോഗാർഥികൾ

പരീക്ഷ നടത്താൻ എത്തിയ ഇൻവിജിലേറ്റർമ്മാർ കൃത്യവിലോപം കാട്ടിയെന്ന ആരോപണവും ഉദ്യോഗാർഥികൾ ഉന്നയിച്ചു

Update: 2022-05-04 03:10 GMT
Editor : Dibin Gopan | By : Web Desk
Advertising

തിരുവനന്തപുരം: കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 ഷോർട് ഹാൻഡ് പരീക്ഷക്ക് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ചോദ്യം പി.എസ്.സി ആവർത്തിച്ചെന്ന് പരാതി. ഷോർട് ഹാൻഡ് കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് ചോദ്യ പേപ്പർ നേരത്തെ ലഭിച്ചുവെന്ന് ഉദ്യോഗാർഥികൾ പറയുന്നു. പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാർഥികൾ പി എസ് സിക്ക് പരാതി നൽകി.

പി.എസ്.സി സംസ്ഥാന മുഴുവനായി 2019 ൽ നടത്തിയ ഒ.എം.ആർ പരീക്ഷയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് സ്‌കിൽ ടെസ്റ്റ് നടത്തിയത്. ഇക്കഴിഞ്ഞ ഏപ്രിൽ മുപ്പതിന് നടന്ന പരീക്ഷക്ക് നൽകിയ ചോദ്യം ആറ് മാസത്തോളമായി യൂട്യൂബ്,വാട്‌സ്ആപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതാണെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു.

പരീക്ഷ നടത്താൻ എത്തിയ ഇൻവിജിലേറ്റർമ്മാർ കൃത്യവിലോപം കാട്ടിയെന്ന ആരോപണവും ഉദ്യോഗാർഥികൾ ഉന്നയിച്ചു. കഴിഞ്ഞ 3 വർഷമായി പരീക്ഷക്ക് തയ്യാറെടുക്കുന്നവരെ കളിയാക്കുന്നതിന് തുല്യമാണ് പി.എസ്.സിയുടെ നടപടിഎന്നും ഇപ്പോൾ നടത്തിയ പരീക്ഷ റദാക്കി വീണ്ടും സ്‌കിൽ ടെസ്റ്റ് നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.

Full View

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News