'ജീവിതത്തിലെ മാര്‍ഗദീപം അണഞ്ഞു'; പരിശീലകന്‍ ഒ.എം നമ്പ്യാരുടെ മരണത്തില്‍ പി.ടി ഉഷ

താൻ നേടിയ എല്ലാ മെഡലിലും ഒ.എം നമ്പ്യാർ സാറുണ്ടായിരുന്നുവെന്നും പി.ടി ഉഷ പറഞ്ഞു.

Update: 2021-08-19 15:55 GMT
Editor : Suhail | By : Web Desk
Advertising

പ്രമുഖ പരിശീലകൻ ഒ.എം നമ്പ്യാരുടെ മരണവാർത്തയിൽ ദുഖം രേഖപ്പെടുത്തി പി.ടി ഉഷ. ജീവതത്തിലെ മാർഗദീപമാണ് അണഞ്ഞു പോയതെന്ന് പി.ടി ഉഷ പറഞ്ഞു. അദ്ദേഹം തനിക്ക് നൽകിയതൊന്നും പറഞ്ഞറിയിക്കാൻ കഴിയാത്തതാണെന്നും പി.ടി ഉഷ പറഞ്ഞു.

താൻ നേടിയ എല്ലാ മെഡലിലും ഒ.എം നമ്പ്യാർ സാറുണ്ടായിരുന്നു. സർ പിതൃതുല്യനായിരുന്നെന്നും പി.ടി ഉഷ പറഞ്ഞു. ഒ.എം നമ്പ്യാരുടെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും അനുശോചിച്ചു. നാളെ  രാവിലെ പതിനൊന്നിനാണ് സംസ്കാരം.

ഒളിമ്പ്യൻ പി ടി ഉഷ ഉൾപ്പെടെ നിരവധി രാജ്യാന്തര താരങ്ങളുടെ മാർഗ്ഗദർശിയും പരിശീലകനുമായിരുന്ന ഒ.എം നമ്പ്യാരുടെ സംഭാവനകൾ കായിക ലോകം എന്നും ഓർക്കുമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

രാജ്യാന്തര ശ്രദ്ധനേടിയ അത്ലറ്റിക് പരിശീലകനായ ഒ.എം നമ്പ്യാരെ പത്മശ്രീയും ദ്രോണാചാര്യയും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. 2016 മുതല്‍ പാ​ര്‍ക്കി​ന്‍സ​ണ്‍സ് രോഗത്തിന്‍റെ പിടിയിലായിരുന്ന അദ്ദേഹം കഴിഞ്ഞ കുറച്ചുകാലമായി രോഗശയ്യയിലായിരുന്നു.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News