2026ലെ പൊതു അവധികൾ പ്രഖ്യാപിച്ചു

2026 മാർച്ച് നാലിന് ഹോളിദിനത്തിൽ ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് പ്രാദേശിക അവധി അനുവദിക്കും

Update: 2025-10-30 18:19 GMT
Editor : നബിൽ ഐ.വി | By : Web Desk

തിരുവനന്തപുരം: 2026ലെ പൊതു അവധിദിനങ്ങൾ മന്ത്രിസഭ അംഗീകരിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ് ആക്ട്‌ പ്രകാരമുള്ള അവധികളുടെ പട്ടികയിൽ മന്നം ജയന്തിയും പെസഹാ വ്യാഴവും ഉൾപ്പെടുത്തി. ഈ ദിവസം ബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കും അവധിയായിരിക്കും.

മറ്റ് അവധികൾ:

ജനുവരി 02 - വെള്ളി - മന്നം ജയന്തി

ജനുവരി 26 - തിങ്കൾ - റിപ്ലബ്ലിക് ദിനം

മാർച്ച് 20 - വെള്ളി - ഈദുൽ ഫിത്ർ

ഏപ്രിൽ 02 - വ്യാഴം - പെസഹാ വ്യാഴം

ഏപ്രിൽ 03 - വെള്ളി - ദുഃഖ വെള്ളി

ഏപ്രിൽ 14 - ചൊവ്വ - അംബേദ്കർ ജയന്തി

ഏപ്രിൽ 15 - ബുധൻ - വിഷു

മേയ് 01 - വെള്ളി - മേയ്ദിനം

Advertising
Advertising

മേയ് 27 - ബുധൻ - ബക്രീദ്

ജൂൺ 25 - വ്യാഴം - മുഹറം

ആഗസ്റ്റ് 12 - ബുധൻ - കർക്കടകവാവ്

ആഗസ്റ്റ്15 - ശനി - സ്വാതന്ത്ര്യദിനം

ആഗസ്റ്റ് 25 - ചൊവ്വ - ഒന്നാം ഓണം, നബിദിനം

ആഗസ്റ്റ് 26 - ബുധൻ - തിരുവോണം

ആഗസ്റ്റ് 27 - വ്യാഴം - മൂന്നാം ഓണം

ആഗസ്റ്റ് 28 - വെള്ളി- നാലാം ഓണം, ശ്രീനാരായണ ഗുരു ജയന്തി, അയ്യങ്കാളി ജയന്തി

സെപ്റ്റംബർ 04 - വെള്ളി - ശ്രീകൃഷ്ണ ജയന്തി

സെപ്റ്റംബർ 21 - തിങ്കൾ - ശ്രീനാരായണഗുരു സമാധി

ഒക്ടോബർ 02 - വെള്ളി - ഗാന്ധി ജയന്തി

ഒക്ടോബർ 20 - ചൊവ്വ - മഹാനവമി

ഒക്ടോബർ 21 - ബുധൻ - വിജയദശമി

ഡിസംബർ 25 - വെള്ളി - ക്രിസ്‌മസ്

ഞായറാഴ്ചകളിലെ അവധി ദിനങ്ങൾ:

ശിവരാത്രി (ഫെബ്രുവരി 15), ഈസ്റ്റർ (ഏപ്രിൽ 5), ദീപാവലി (നവംബർ 8)

നിയന്ത്രിത അവധി:

മാർച്ച് നാല് അയ്യാവൈകുണ്ഠ സ്വാമി ജയന്തി, ആഗസ്റ്റ് 28 ആവണി അവിട്ടം, സെപ്റ്റംബർ 17 വിശ്വകർമദിനം.

തൊഴിൽനിയമം, ഇൻഡസ്ട്രിയൽ ഡിസ്‌പ്യൂട്സ് ആക്ട്‌സ്, കേരള ഷോപ്പ്‌സ് ആൻഡ് കൊമേഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌ ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയിൽവരുന്ന സ്ഥാപനങ്ങൾക്ക് കേരള ഇൻഡസ്ട്രിയൽ എസ്റ്റാബ്ലിഷ്‌മെന്റ്‌ (നാഷണൽ ആൻഡ് ഫെസ്റ്റിവൽ ഹോളിഡേയ്‌സ്) നിയമത്തിന്റെ കീഴിൽവരുന്ന അവധികൾ മാത്രമേ ബാധകമായിരിക്കുകയുള്ളൂ.

2026 മാർച്ച് നാലിന് ഹോളിദിനത്തിൽ ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് പ്രാദേശിക അവധി അനുവദിക്കും.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News