ആറ് അവധികള്‍ ശനി,ഞായര്‍ ദിവസങ്ങളില്‍ ; 2024ലെ പൊതുഅവധികള്‍ അറിയാം

നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ് ആക്ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയ്ക്കും അംഗീകാരം നല്‍കി

Update: 2023-10-05 08:52 GMT

തിരുവനന്തപുരം: 2024 കലണ്ടര്‍ വര്‍ഷത്തെ പൊതു അവധികള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ് ആക്ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയ്ക്കും അംഗീകാരം നല്‍കി. തൊഴില്‍ നിയമം – ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്സ് ആക്ട്സ്, കേരള ഷോപ്പ്സ് & കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ക്ക് കേരള ഇന്‍ഡസ്ട്രിയല്‍ എസ്റ്റാബ്ലിഷ്മെന്‍റ് (നാഷണല്‍ & ഫെസ്റ്റിവല്‍ ഹോളിഡേയ്സ്) നിയമം 1958 ന്‍റെ കീഴില്‍ വരുന്ന അവധികള്‍ മാത്രമാണ് ബാധകം.

2024 പൊതുഅവധികള്‍ അറിയാം

Advertising
Advertising

ജനുവരി 2: മന്നം ജയന്തി

ജനുവരി 26: റിപബ്ലിക്ക് ഡേ

മാര്‍ച്ച് 8 : ശിവരാത്രി

മാര്‍ച്ച് 28 :പെസഹാ വ്യാഴം

മാര്‍ച്ച് 29: ദുഃഖ വെള്ളി

മാര്‍ച്ച് 31:ഈസ്റ്റര്‍

ഏപ്രില്‍ 10: റംസാന്‍

ഏപ്രില്‍ 14: വിഷു

മെയ് 1: തൊഴിലാളി ദിനം

ജൂണ്‍ 17: ബക്രീദ്

ജൂലൈ 16: മുഹ്‌റം

ആഗസ്ത് 3: കര്‍ക്കിടക വാവ്

ആഗസ്ത് 15: സ്വാതന്ത്ര്യദിനം

ആഗസ്ത്20: ശ്രീനാരായണ ഗുരു ജയന്തി

ആഗസ്ത് 26: ശ്രീകൃഷ്ണ ജയന്തി

ആഗസ്ത് 28: അയ്യങ്കാളി ജയന്തി

സെപ്റ്റംബർ 14: ഒന്നാം ഓണം

സെപ്റ്റംബർ 15: തിരുവോണം

സെപ്റ്റംബർ 16: മൂന്നാം ഓണം

സെപ്റ്റംബർ 17: നാലാം ഓണം

സെപ്റ്റംബർ 21: ശ്രീനാരായണ ഗുരു സമാധി

ഒക്ടോബര്‍ 2: ഗാന്ധി ജയന്തി

ഒക്ടോബര്‍ 12: മഹാനവമി

ഒക്ടോബര്‍ 13: വിജയദശമി

ഒക്ടോബര്‍ 31: ദീപാവലി

ഡിസംബര്‍ 25: ക്രിസ്തുമസ്

നിയന്ത്രിത അവധികള്‍: മാര്‍ച്ച് 12, അയ്യാ വൈകുണ്ഠ സ്വാമി ജയന്തി (നാടാര്‍ സമുദായം), ആഗസ്ത് 19ആവണി അവിട്ടം (ബ്രാഹ്മണ സമുദായം), സെപ്തംബര്‍ 17 വിശ്വകര്‍മ ജയന്തി (വിശ്വകര്‍മ സമുദായം).

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News