കേരളത്തിന് ഇയാൾ കള്ളൻ, തമിഴ്നാട്ടുകാര്‍ക്ക് കേസുകൾ തീര്‍പ്പാക്കുന്ന വക്കീൽ; ചില്ലറ പുള്ളിയല്ല അന്തര്‍ സംസ്ഥാന മോഷ്ടാവ് ശരവണ പാണ്ഡ്യൻ

തമിഴ്നാട് തഞ്ചാവൂർ, തേനി ജില്ലകളിലായി 13 മോഷണക്കേസുകളിലും പ്രതിയാണ്

Update: 2025-06-12 06:16 GMT

ഇടുക്കി: ഈരാറ്റുപേട്ട: കോട്ടയം മേലമ്പാറ ധർമ്മശാസ്ത ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച കേസിൽ പ്രതി തമിഴ്‌നാട് സംസ്ഥാനത്ത് ഉത്തമ പാളയം സ്വദേശി ശരവണ പാണ്ഡ്യൻ പിടിയിലായി. പനയ്ക്കപ്പാലത്ത നിന്നും റോഡ് മാർഗം നടന്ന് എത്തി പ്രതി ക്ഷേത്രത്തിന് സമീപം ഇരുന്ന ഇരുമ്പ് കോവിണി ഉപയോഗിച്ച ക്ഷേത്രത്തിന് ഉളളിൽ പ്രവേശിച്ച മോഷണം നടത്തുക ആയിരുന്നു. ക്ഷേത്രത്തിൽ നിന്നും നഷ്ടപ്പെട്ട മൂന്ന് പവൻ സ്വർണമാല പ്രതിയിൽ നിന്നും പൊലീസ്‌ കണ്ടെത്തി.

20 കേസു കളിൽ ശിക്ഷി ക്കപ്പെട്ട ശരവണ പാണ്ഡ്യൻ പബ്ലിക്‌ പ്രോസിക്യൂട്ടർ എന്ന പേരിൽ മധുരയിൽ താമസിക്കുകയാ യിരുന്നു വെന്നു പൊലീസ് പറഞ്ഞു. സ്കൂ‌ൾ വിദ്യാഭ്യാസ കാലത്ത് ചിറക്കടവിൽ താമസിച്ചിരുന്ന ഇയാൾ 10 വർഷം മുൻപ് മുയി ണ്ടക്കയം, കാഞ്ഞിരപ്പള്ളി, പൊൻകുന്നം, പാലാ എന്നീ പൊലീസ് സ്‌റ്റേഷനുകളിൽ 20 മോഷണക്കേസുകളിൽ പിടിയിലായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജയിൽ മോചനത്തിന് ശേഷം, വ്യാജ മേൽവിലാസം ഉണ്ടാക്കി ആധാർ കാർഡ് തരപ്പെടുത്തി.

മധുരയിൽ നിന്നും രാമകൃഷ്ണൻ എന്ന വ്യാജപ്പേരിൽ വിവാഹം കഴിച്ച് കഴിയുകയായിരുന്നു. മധുരയിൽ വിവിധ സ്‌റ്റേഷനുകളിൽ അഭിഭാഷകൻ എന്ന നിലയിൽ ഇയാൾ 100 കേസുകൾക്ക് മുകളിൽ ഒത്തുതീർപ്പാക്കിയിരുന്നതായും പൊലീസ് പറഞ്ഞു. പാലാ ഡിവൈഎസ് സ്‌പി എസ്. സദൻ കെ.യുടെ നേതൃ ത്വത്തിൽ ഈരാറ്റുപേട്ട എസ്എച്ച്ഒ കെ. ജെ തോമസ് , എസ് ഐ. ബിനു വി എൽ, ഗോകുൽ ജി. പാലാ ഡി വൈ എസ്‍പിം സ്വാഡ് എസിപി. ഒ. ജോബി ജോസഫ്, രഞ്ജിത്ത് സി. എന്നിവരടങ്ങുന്ന സംഘമാണ് തമിഴ്നാട്ടിൽ നിന്നും മോഷ്‌ടാവിനെ പിടികൂടിയത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News