ഉമ്മന്‍ചാണ്ടിയില്ലാത്ത പുതുപ്പള്ളി 40 നാള്‍; ചാണ്ടി ഉമ്മൻ ഇന്നും നാളെയും പ്രചാരണത്തിനില്ല

ഇന്നും നാളെയും പ്രചാരണത്തിന് അവധി നൽകിയിരിക്കുകയാണ്‌ യു.ഡി.എഫ്.

Update: 2023-08-26 07:39 GMT
Editor : anjala | By : Web Desk

കോട്ടയം: രാവിലെ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന പ്രത്യേക പ്രാർത്ഥനയിലും വിശുദ്ധ കുർബാനയിലും കുടുംബാഗങ്ങൾ അടക്കം നിരവധി പേർ പങ്കെടുത്തു. ഇന്നും നാളെയും പ്രചാരണത്തിന് അവധി നൽകിയിരിക്കുകയാണ്‌ യു.ഡി.എഫ്. എൽ ഡി എഫ് സ്ഥാനാർഥി ജെയ്ക് സി തോമസിന്റെ പര്യടനം തുടരുകയാണ്.

ഉമ്മൻ ചാണ്ടിയുടെ ഓർമ്മകളി വിതുമ്പി പുതുപ്പള്ളി. നാല്പതാം ഓർമ്മ ദിനത്തിൽ സംസ്ഥാനതിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറ് കണക്കിന് മനുഷ്യരാണ് പുതുപ്പള്ളി പള്ളിയിലേക്ക് ഒഴുകിയെത്തിയത്. രാവിലെ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന പ്രത്യേക പ്രാർത്ഥനകൾക്കും കുറബ്ബാനക്കും ഡോ. യാക്കോബ് മാർ ഐറേനിയസ് നേതൃത്വം നൽകി. തുടർന്ന് ഡോ. യൂഹാനോൻ മാർ ദിയസ് കൊറസിന്റെ മുഖ്യ കാർമികത്വത്തിൽ കല്ലറയിൽ ധൂപ പ്രാർത്ഥനയും നടത്തി.

Advertising
Advertising

നാല്പത്തി ഒന്നാം ഒർമ്മ ദിവസമായ നാളെ തിരുവനന്തപുരത്തും പ്രാർത്ഥന ചടങ്ങുകൾ നടക്കും. ഇന്നും നാളെയും മണ്ഡലത്തിൽ യു ഡി എഫിന്റെ പ്രചരണ പരിപാടികൾ ഉണ്ടാകില്ല.എൽ ഡി എഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസിൻ്റെ വാഹന പര്യടനംതുടരുകയാണ്.മീനടം വാകത്താനം പഞ്ചായത്തുകളിലാണ് ഇന്നത്തെ പര്യടനം. മന്ത്രിമാർ പങ്കെടുക്കുന്ന വികസന സദസുകളിലും ജെയ്ക്ക് ഇന്ന് പങ്കെടുത്തു. എൻ ഡി എ സ്ഥാനാർഥി ലിജിൻ ലാൽ ഭവന സന്ദർശനം തുടരുകയാണ്. 

Full View

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News