പുതുപ്പള്ളി തെരഞ്ഞടുപ്പ്: വോട്ടർമാരല്ലാത്ത രാഷ്ട്രീയകക്ഷി പ്രവർത്തകർ മണ്ഡലം വിടണം

ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം അവസാനിച്ച സാഹചര്യത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകിയത്

Update: 2023-09-03 15:20 GMT

പുതുപ്പള്ളി: വോട്ടർമാരല്ലാത്ത രാഷ്ട്രീയകക്ഷി പ്രവർത്തകർ മണ്ഡലം വിടണം. ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം അവസാനിച്ച സാഹചര്യത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകിയത്. വൈകിട്ട് ആറിനുശേഷം പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലത്തിന്റെ പരിധിയിൽ നിന്നു വിട്ടുപോകണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകി.

ഇതുറപ്പാക്കാൻ ജില്ലാ ഭരണകൂടത്തിനും ജില്ലാ പോലീസ് മേധാവിക്കും നിർദേശം നൽകി. വോട്ടെടുപ്പ് അവസാനിക്കുന്നതിനു 48 മണിക്കൂർ മുമ്പ് പരസ്യപ്രചാരണം നിയന്ത്രിക്കുന്ന ജനപ്രാതിനിധ്യനിയമത്തിലെ 126-ാം വകുപ്പ് പ്രകാരവും തെരഞ്ഞെടുപ്പു കമ്മിഷന്റെ നിലവിലുള്ള നിർദേശങ്ങൾ പ്രകാരവുമാണ് നടപടി.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News