Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
മലപ്പുറം: പി.വി. അൻവറിന്റെ സ്ഥാനാർഥിത്വം എൽഡിഎഫിനെ ബാധിക്കുന്ന വിഷയമല്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ്. ആർക്കും മത്സരിക്കാൻ അവകാശമുണ്ട്. എല്ലാവരും മത്സരിക്കട്ടെയെന്നും അൻവറിന്റെ സ്ഥാനാർതഥിത്വത്തിൽ ഒന്നും പറയാനില്ലെന്നും എം.സ്വരാജ് പറഞ്ഞു.
പി.വി അൻവറിനെ കാണാൻ രാത്രിയിൽ പോകുന്നത് യുഡിഎഫിൻ്റെ ഗതികേടാണെന്ന് സ്വരാജ് പറഞ്ഞിരുന്നു. അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചത് യുഡിഎഫ് പറഞ്ഞിട്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞാന്‍ ഓപ്പറേഷൻ സിന്ദൂറിനെയോ സൈനിക നടപടിയെയോ തള്ളിപ്പറഞ്ഞിട്ടില്ല. കെട്ടിയിറക്കിയ സ്ഥാനാർത്ഥിയെന്ന കെ. സുധാകരൻ്റെ ആരോപണം സിപിഎമ്മിൻ്റെ സംഘടന രീതികൾ അറിയാത്തതിനാലാണ്. കോൺഗ്രസിൽ സുധാകരൻ്റെ അവസ്ഥ എല്ലാവർക്കുമറിയാമെന്നും സ്വരാജ് പറഞ്ഞു.
പി.വി അൻവർ സ്ഥാനാർഥിയാകുന്നത് എൽഡിഎഫിന് വെല്ലുവിളിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മീഡിയവണിനോട് പറഞ്ഞിരുന്നു. നിലമ്പൂരിൽ എൽഡിഎഫിന് അനുകൂലമായ സാഹചര്യമാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
വാർത്ത കാണാം: