കെ.സി വേണുഗോപാൽ കോൺഗ്രസിനെ തകർക്കുന്ന ആർ.എസ്.എസിന്റെ ചട്ടുകം; പി.വി അൻവര്‍ എം.എൽ.എ

പരാമർശം പിൻവലിക്കണമെന്ന് പി.സി വിഷ്ണുനാഥ് എം.എൽ.എ

Update: 2022-02-22 10:04 GMT
Editor : ലിസി. പി | By : Web Desk

കോൺഗ്രസിനെ തകർക്കുന്ന ആർ.എസ്.എസിന്റെ ചട്ടുകമാണ് കെ.സി വേണുഗോപാലെന്ന് പി.വി അൻവൻ എം.എൽ.എ. ഇന്ന് ചേർന്ന നിയമസഭയിലായിരുന്നു അൻവറിന്റെ പരാമാർശം. കിഫ്ബി നടപ്പാക്കിയപ്പോൾ അന്നത്തെ ധനമന്ത്രിയെ കളിയാക്കിയവരാണ് പ്രതിപക്ഷം. ഇപ്പോൾ കിഫ്ബി വഴി എന്തുമാത്രം വികസനം വന്നുവെന്ന് വ്യക്തമായിരിക്കുന്നു. പ്രളയ സമയത്ത് സേന വന്നു രക്ഷാപ്രവർത്തനം നടത്തിയതിന് സംസ്ഥാനത്തിന്റെ കൈയിൽ നിന്ന് കേന്ദ്രം പണം വാങ്ങിയപ്പോൾ പ്രതിപക്ഷം ഒന്നും മിണ്ടിയില്ല. ആ പ്രതിപക്ഷമാണ് കെ റെയിലിനെ അനാവശ്യമായി എതിർക്കുന്നത്. പ്രതിപക്ഷത്തിന് എന്ന് ബുദ്ധി വെക്കുമെന്നും പി.വി അൻവർ ചോദിച്ചു

സ്‌കൂളിൽ അരി കെട്ടിക്കിടന്നപ്പോൾ നാട്ടുകാർക്ക് വിതരണം ചെയ്തു. അന്നം മുടക്കിയവർക്ക് ജനം മറുപടി കൊടുത്തു. പ്രതിപക്ഷത്തിന് ബുദ്ധി ഉപദേശിക്കുന്നവർക്ക്  എൽ.ഡി.എഫ് ശമ്പളം കൊടുക്കണമെന്നും പി.വി അൻവർ പറഞ്ഞു. അതേസമയം കെ.സി. വേണുഗോപാലിനെതിരായ പരമാർശം പിൻവലിക്കണമെന്ന് പി.സി വിഷ്ണുനാഥ് എം.എൽ.എ ആവശ്യപ്പെട്ടു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News