റോഡുകളിലെ വിജിലൻസ് പരിശോധനയെ പിന്തുണച്ച് മന്ത്രി

'ഓപ്പറേഷൻ സരൾ റാസ്‍ത' എന്ന പേരില്‍ പിഡബ്ല്യുഡി റോഡുകളിലാണ് വിജിലൻസ് പരിശോധന നടത്തിയത്.

Update: 2022-08-18 05:41 GMT

റോഡുകളിലെ വിജിലൻസ് പരിശോധനയെ പിന്തുണച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. തെറ്റായ പ്രവണത അംഗീകരിക്കാനാകില്ലെന്നും സുതാര്യത ഉറപ്പ് വരുത്തണമെന്നും മന്ത്രി പറഞ്ഞു.

ഉദ്യോഗസ്ഥരും കരാറുകാറും നന്നായി ജോലി ചെയ്യുന്നവരാണ്. എന്നാൽ തെറ്റായ ചില കൂട്ടുകെട്ടുകൾ ഉണ്ടെന്നും അത് അംഗീകരിക്കാനാകില്ലെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.

'ഓപ്പറേഷൻ സരൾ റാസ്‍ത' എന്ന പേരില്‍ പിഡബ്ല്യുഡി റോഡുകളിലാണ് വിജിലൻസ് പരിശോധന നടത്തിയത്.112 റോഡുകൾ പരിശോധിച്ച വിജിലൻസ്, നിർമാണത്തിൽ വ്യാപക ക്രമക്കേടാണ് ഉള്ളതെന്ന് വ്യക്തമാക്കി.

അറ്റകുറ്റപ്പണി ചെയ്യുന്ന റോഡുകൾ ആറുമാസം കഴിഞ്ഞാൽ തകരുന്നു. ഗ്യാരന്‍റി പീരീഡ് കഴിഞ്ഞാൽ വീണ്ടും കരാർ നൽകാൻ പിഡബ്ല്യുഡി എഞ്ചിനീയർമാർ ശിപാർശ ചെയ്യുകയാണെന്നും വിജിലന്‍സ് കണ്ടെത്തി

റോഡുകളിലെ കുണ്ടും കുഴിയും രാഷ്ട്രീയ വിവാദമായി നിൽക്കുമ്പോഴാണ് വിജിലൻസ് പരിശോധന.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News