ഷാരൂഖ് സെയ്‌ഫിക്ക് പിന്നിലാര്? ഉത്തരം തേടി അന്വേഷണസംഘം; ചോദ്യംചെയ്യൽ ഇന്നും തുടരും

ഷൊർണൂരിലും ആക്രമണം നടത്തിയ ശേഷം രക്ഷപ്പെടാനും പ്രതിക്ക് ആരുടെയോ സഹായം കിട്ടിയിട്ടുണ്ടെന്ന നിഗമനത്തിൽ ആണ് അന്വേഷണ സംഘം

Update: 2023-04-11 04:11 GMT
Editor : banuisahak | By : Web Desk

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫിയെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. പ്രതി പെട്രോൾ വാങ്ങിയ ഷൊർണൂരിലെ പമ്പിലെത്തിച്ചു ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. ആക്രമണത്തിന് പിന്നിൽ മറ്റാരുമില്ലെന്ന മൊഴിയിൽ ഉറച്ചുനിൽക്കുകയാണ് ഷാരൂക് സെയ്ഫി. ഇത് അന്വേഷണ സംഘം മുഖവിലക്കെടുത്തിട്ടില്ല.. ഷൊർണൂരിലും ആക്രമണം നടത്തിയ ശേഷം രക്ഷപ്പെടാനും പ്രതിക്ക് ആരുടെയോ സഹായം കിട്ടിയിട്ടുണ്ടെന്ന നിഗമനത്തിൽ ആണ് അന്വേഷണ സംഘം.

കഴിഞ്ഞ ദിവസം, പ്രതി ഷാരൂഖ് സെയ്ഫിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പ്രതിയുടെ രക്തസാമ്പിളുകൾ മെഡിക്കൽ സംഘം ശേഖരിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. അതിനാൽ, തെളിവെടുപ്പ് നടപടികളിലേക്ക് കടക്കുകയാണ് അന്വേഷണസംഘം. ആക്രമണം നടന്ന എലത്തൂർ, കണ്ണൂർ, ഷൊർണൂർ തുടങ്ങി പ്രധാനമായും മൂന്ന് സ്ഥലങ്ങളിലാണ് തെളിവെടുപ്പ് നടത്തേണ്ടത്. മൂന്ന് ദിവസങ്ങളിലായാണ് തെളിവെടുപ്പ് നടത്തുകയെന്നാണ് വിവരം. 

Advertising
Advertising

ചോദ്യം ചെയ്യലിൽ പുതിയ വിവരങ്ങളൊന്നും ഷാരൂഖ് സെയ്ഫി വെളിപ്പെടുത്തിയിട്ടില്ല. ആക്രമണത്തിന് മുമ്പോ ശേഷമോ തനിക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ല എന്ന മൊഴിയിൽ ഷാറൂഖ് ഉറച്ച് നിൽക്കുകയാണ്.എന്നാൽ ഇയാൾക്ക് ഷൊർണൂരിലും ആക്രമണത്തിന് ശേഷം രക്ഷപ്പെടാനും മറ്റാരുടെയെങ്കിലും സഹായമുണ്ടായിട്ടുണ്ടായിട്ടുണ്ടെന്ന വിലയിരുത്തലിലാണ് പൊലീസ്. വിവിധയിടങ്ങളിൽ നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം വിശദമായി പരിശോധിച്ച് വരികയാണ്. ട്രെയിൻ ആക്രമണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്തണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News