മന്ത്രി അബ്ദുറഹ്മാനെതിരെയുള്ള വർഗീയ ആക്ഷേപം ആർ.എസ്.എസിന് വേണ്ടി: പി.ഡി.പി

'ളോഹയ്ക്കുള്ളിലെ സാത്താൻമാരെ പുറത്താക്കാൻ വൈദിക സഭാ നേതൃത്വങ്ങൾ തയാറാകേണ്ടതുണ്ട്'

Update: 2022-11-30 12:36 GMT
Advertising

കൊല്ലം: വിഴിഞ്ഞം സമരത്തിന്റെ പേരിൽ വൈദികവേഷധാരിയായ തിയോഡോഷ്യസ് ഡിക്രൂസ് മന്ത്രി അബ്ദുറഹ്മാനെതിരെ നടത്തിയ വർഗീയ അധിക്ഷേപത്തിനെതിരെ പിഡിപി. ഡൽഹി വിരുന്നിന് ശേഷം നന്ദി പ്രകടനത്തിന്റെ ഭാഗമായി ആർ എസ് എസിനെ നെ തൃപ്തിപ്പെടുത്തി ഭൗതിക നേട്ടങ്ങൾ കൈക്കലാക്കാനാണെന്ന് പി ഡി പി സംസ്ഥാന ജനറൽ സെക്രട്ടറി സാബു കൊട്ടാരക്കര പ്രസ്താവനയില്‍ പറഞ്ഞു.

വൈദിക വേഷത്തിനും, വിശ്വാസി സമൂഹത്തിനും അപമാനം വരുത്തിവെച്ച് ജനങ്ങൾക്കിടയിലുള്ള സൗഹാർദം തകർത്ത് സംഘ്പരിവാറിന് വേണ്ടി സമരത്തിന്റെ അജണ്ട മാറ്റിമറിച്ച യൂദാസാണ് തിയോഡോഷ്യസ്. ഇത്തരം ആളുകളെ നിയമപരമായി നേരിടാൻ സർക്കാർ കാട്ടുന്ന അലംഭാവം പ്രതിഷേധാർഹമാണ്. ളോഹയ്ക്കുള്ളിലെ സാത്താൻമാരെ പുറത്താക്കാൻ വൈദിക സഭാ നേതൃത്വങ്ങൾ തയാറാകേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അടിസ്ഥാന രഹിതവും, മ്ലേഛവുമായ രീതിയിൽ സഹോദര സമുദായമായ മുസ്‍ലിം ജനവിഭാഗത്തെ ഏറ്റവും നികൃഷ്ടമായ രീതിയിൽ ഇതിന് മുമ്പും ചില അരമനകളിൽ നിന്നും ആക്ഷേപിക്കുന്ന സാഹചര്യമുണ്ടായപ്പോൾ വോട്ട് ബാങ്കിന്റെ പേരിൽ അധികാരത്തിലിരിക്കുന്ന ചിലർ അവർക്ക് മുന്നിൽ കുനിഞ്ഞ് വണങ്ങിയതാണ് പുതിയ ആക്ഷേപങ്ങൾക്ക് പിൻബലമേകുന്നതെന്ന തിരിച്ചറിവ് ഭരണകൂടത്തിനുണ്ടാകണം

ശത്രുവിന്റെ ശത്രു മിത്രമെന്ന നിലയിൽ അവസരം കിട്ടിയപ്പോൾ സമരത്തിന് ചൂട്ട് പിടിക്കാനിറങ്ങിയ ചിലർക്ക് പൂഞ്ഞാറിൽ നിന്നും കിട്ടിയത് തികയാത്തത് കൊണ്ടാണോ വിഴിഞ്ഞത്തേക്ക് ഓടികൂടിയതെന്ന് വ്യക്തമാക്കണമെന്നും സാബു കൊട്ടാരക്കര പ്രസ്താവനയിൽ പറഞ്ഞു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News