'ഹണി റോസിന്റെ പരാതിയിൽ രാഹുല്‍ ഈശ്വറിനെ പ്രതി ചേർത്തിട്ടില്ല'; ഹൈക്കോടതിയിൽ പൊലീസ്

ഹൈക്കോടതിയിൽ രാഹുൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി പൊലീസിനോട് റിപ്പോർട്ട് തേടിയിരുന്നു

Update: 2025-01-18 03:42 GMT
Editor : Shaheer | By : Web Desk

കൊച്ചി: ഹണി റോസ് നൽകിയ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ പ്രതി ചേർത്തിട്ടില്ലെന്ന് പൊലീസ്. പരാതിയിൽ പൊലീസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം അറിയിച്ചത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നാണ് പൊലീസ് അറിയിച്ചത്.

ഹൈക്കോടതിയിൽ രാഹുൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി പൊലീസിനോട് റിപ്പോർട്ട് തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. രാഹുലിനെതിരെ കേസെടുക്കണമോ എന്ന കാര്യത്തിൽ പ്രാഥമികാന്വേഷണം നടക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Summary: 'Rahul Easwar not named as accused in Honey Rose's complaint'; Police tells Kerala High Court

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News