ലേഖന വിവാദം: ശശി തരൂറിനെ കൂടിക്കാഴ്ചയ്ക്ക് വിളിച്ച് രാഹുൽഗാന്ധി
സോണിയ ഗാന്ധിയുടെ വസതിയിലാണ് കൂടിക്കാഴ്ച.
Update: 2025-02-18 14:42 GMT
ന്യൂഡൽഹി: കേരളത്തിലെ വ്യവസായ മേഖലയെ പുകഴ്ത്തിയുള്ള നിലപാടിന് പിന്നാലെ ശശി തരൂർ എംപിയെ കൂടിക്കാഴ്ചയ്ക്ക് വിളിച്ച് രാഹുൽഗാന്ധി. കൂടിക്കാഴ്ചയിൽ സോണിയ ഗാന്ധിയും പങ്കെടുക്കുമെന്നാണ് വിവരം. സോണിയ ഗാന്ധിയുടെ വസതിയിലാണ് കൂടിക്കാഴ്ച.
കഴിഞ്ഞ ദിവസങ്ങളിലാണ് കേരളത്തിലെ വ്യവസായ വകുപ്പിനെ പ്രശംസിച്ച് തരൂരിന്റെ ലേഖനം പുറത്തുവരുന്നത്. ഇതിന് പിന്നാലെ കേരളത്തിൽ പൊല്ലാപ്പിലായിരുന്നു കോൺഗ്രസ്സ് നേതൃത്വം. പ്രതിപക്ഷ നേതാവും സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളും തരൂരിനെ തള്ളി രംഗത്തെത്തിയിരുന്നു. സംസ്ഥാന നേതാക്കൾ തന്നെ തരൂർ രാജി വെക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചിരുന്നു.