രാഹുൽ ഗാന്ധി പെരുമാറുന്നത് ട്രോളൻമാരെപ്പോലെ, അദ്ദേഹം ഒരിക്കലും പ്രധാനമന്ത്രിയാകില്ല: അനിൽ ആന്റണി

ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകാൻ ബി.ജെ.പിക്ക് മാത്രമേ കഴിയൂ എന്നും അതുകൊണ്ടാണ് താനടക്കമുള്ളവർ ബി.ജെ.പിയിൽ ചേർന്നതെന്നും അനിൽ വ്യക്തമാക്കി.

Update: 2023-04-08 09:34 GMT

Anil Antony

ന്യൂഡൽഹി: രാഹുൽ ഗാന്ധി സംസാരിക്കേണ്ടത് ദേശീയ നേതാവിനെപ്പോലെയാണെന്നും എന്നാൽ അദ്ദേഹം പെരുമാറുന്നത് ട്രോളൻമാരെപ്പോലെയാണെന്നും അനിൽ ആന്റണി മീഡിയവണിനോട് പറഞ്ഞു. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് കോൺഗ്രസുകാർ കുറേ കാലമായി പറഞ്ഞുകൊണ്ടിരിക്കുകയാണ്. അത് വെറും പ്രചാരണം മാത്രമാണ്. കോൺഗ്രസ് വിട്ടവർ വഞ്ചകരല്ലെന്നും അനിൽ പറഞ്ഞു.

Also Read:പ്രധാനമന്ത്രി ഈ മാസം 25 ന് കേരളത്തിൽ; അനിൽ ആന്റണിയും പരിപാടിയിൽ പങ്കെടുക്കും

ഒരു കുടുംബത്തിന് വേണ്ടി പ്രവർത്തിക്കാൻ തയ്യാറില്ലാത്തതുകൊണ്ടാണ് താനടക്കമുള്ളവർ പാർട്ടി വിട്ടത്. രാഷ്ട്രത്തിന് വേണ്ടി പ്രവർത്തിക്കാനാണ് ബി.ജെ.പിയിൽ ചേർന്നത്. ഇന്ത്യയെ മുന്നോട്ടുകൊണ്ടുപോകാൻ ബി.ജെ.പിക്ക് മാത്രമേ കഴിയൂ. രാഹുൽ ഗാന്ധി മുമ്പ് കുറേ കാലം റഫാൽ എന്ന് പറഞ്ഞു നടന്നു. അതെല്ലാം ജനങ്ങൾ ചവറ്റുകൊട്ടയിലെറിഞ്ഞു. ഇപ്പോൾ അദാനി അംബാനി എന്ന് പറഞ്ഞു നടക്കുകയാണ്. എന്തൊക്കെ പറഞ്ഞാലും മോദി അഴിമതിക്കാരനല്ലെന്ന് ജനങ്ങൾക്കറിയാം. 2024ലും മോദി തന്നെ അധികാരത്തിലെത്തുമെന്നും അനിൽ പറഞ്ഞു.

Advertising
Advertising

Also Read:അനിലിന് കോൺഗ്രസിൽ സ്ഥാനങ്ങൾ നൽകുന്നതിനെ ആന്റണി എതിർത്തിരുന്നു; ഉത്തരേന്ത്യയിൽ നേതാക്കൾ പാർട്ടി മാറുന്നത് നിത്യസംഭവം: എം.എം ഹസൻ

പരിചയ സമ്പന്നരായ നേതാക്കൾ പറയുന്നത് രാഹുൽ ഗാന്ധി കേൾക്കുന്നില്ല. കേരളത്തിൽ തന്റെ റോൾ ഇതുവരെ അറിയില്ല. വരും ദിവസങ്ങളിൽ ബി.ജെ.പി നേതൃത്വം ഇക്കാര്യങ്ങൾ പറയുമെന്നും അനിൽ വ്യക്തമാക്കി.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News