രാഹുലും പ്രിയങ്കയും വയനാട്ടിൽ; ഉജ്ജ്വല സ്വീകരണവുമായി കോൺഗ്രസ്

എംപി സ്ഥാനത്ത്‌നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായാണ് രാഹുൽ ഗാന്ധി വയനാട്ടിൽ എത്തുന്നത്

Update: 2023-04-11 10:41 GMT

വയനാട്: എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം രാഹുൽ ഗാന്ധി ആദ്യമായി വയനാട്ടിൽ എത്തി. പ്രിയങ്ക ഗാന്ധിയോടൊപ്പം രാഹുൽ ഗാന്ധി കണ്ണൂർ വിമാനത്താവളലെത്തി അവിടെ നിന്ന് ഹെലികോപ്റ്റർ മാർഗമാണ് വയനാട്ടിലെത്തിയത്. 'സത്യമേവ ജയതേ'യെന്ന പേരിൽ കൽപ്പറ്റയിൽ റോഡ് ഷോയിൽ പങ്കെടുക്കുകയാണ് നേതാക്കൾ ഇപ്പോൾ. രാഹുലിനും പ്രിയങ്കയ്ക്കും പുറമേ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ, പി.കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാൽ, കെ. മുരളീധരൻ, വി.ഡി സതീശൻ തുടങ്ങിയ നേതാക്കളെല്ലാം റാലിയിൽ പങ്കെടുക്കുണ്ട്.

Advertising
Advertising

റോഡ് ഷോക്ക് ശേഷം പൊതുസമ്മേളനത്തിലും പതിനായിരക്കണക്കിന് പ്രവർത്തകർ പങ്കെടുക്കുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. ചലോ ചലോ വയനാട് എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാനത്തുടനീളമുള്ള പ്രവർത്തകരെ വയനാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും കോൺഗ്രസ് നേതൃത്വം നടത്തിയിരുന്നു.

കൽപ്പറ്റ എസ്‌കെഎംജെ ഹൈസ്‌ക്കൂളിൽ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. റോഡ്‌ഷോയിൽ പാർട്ടികൊടികൾക്ക് പകരം ദേശീയപതാകയാണ് ഉപയോഗിക്കുന്നത്. റോഡ്‌ഷോയ്ക്ക് ശേഷം സാംസ്‌ക്കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരിൽ പരിപാടിയും നടക്കും.


Full View


Rahul Gandhi visited Wayanad for the first time after being disqualified from the post of MP

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News