മന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധിച്ച കെഎസ്‌യു കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്

മുഖം മൂടി ധരിച്ചെത്തിയ മൂന്ന് പേരാണ് ബിതുല്‍ ബാലന്റെ വീടിന് നേരെ ബോംബ് എറിഞ്ഞത്

Update: 2026-02-27 03:46 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്:  കെഎസ്‌യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബിതുൽ ബാലന്റെ വീടിന് നേരെ ബോംബെറിഞ്ഞു. ഇന്ന് പുലർച്ചെയാണ് സംഭവം. കോഴിക്കോട് തോടന്നൂരിലെ വീടിന്റെ ജനാലയുടെ ചില്ല് തകർന്നു. മന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധിച്ചതിനെ തുടർന്ന് അറസ്റ്റിലായ ബിതുൽ റിമാൻഡിലാണ്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് വീടിന് നേരെ ആക്രമണം നടന്നത്.

മുഖം മൂടി ധരിച്ചെത്തിയ മൂന്ന് പേരാണ് വീടിന് നേരെ ബോംബ് എറിഞ്ഞത്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. എസ്എഫ്ഐ,ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News