പിണറായി വിജയന്‍ മത്സരിക്കുമോ? തീരുമാനം ഇന്നറിയാം; നിർണായക പിബി യോഗം ഡൽഹിയിൽ

കെ.കെ ശൈലജ മത്സരിക്കണോ എന്നതിലും പിബി നിർദേശം നൽകിയേക്കും

Update: 2026-02-27 04:27 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡല്‍ഹി: സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ ചേരും. കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പിബി വിലയിരുത്തും. കേരളത്തിൽ ആരൊക്കെ മത്സരിക്കുമെന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയന് പുറമെ പിബിയിൽനിന്ന് എ.വിജയരാഘവൻ മത്സരിക്കണോ എന്നതിലും തീരുമാനം ഉണ്ടാകും. അനുമതി നൽകിയാൽ വിജയരാഘവൻ ഇരിങ്ങാലക്കുടിയിൽ മത്സരിക്കാനാണ് സാധ്യത.

പിബി അംഗമായ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മത്സരിച്ചേക്കില്ല. സംഘടനാ ചുമതലകളാണ് കാരണം. എങ്കിലും അന്തിമ തീരുമാനം പിബിയുടേതാണ്. കേന്ദ്ര കമ്മിറ്റി അംഗമായ കെ.കെ ശൈലജ മത്സരിക്കണോ എന്നതിലും പിബി നിർദേശം നൽകിയേക്കും. കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിന് പുറമെ, ബംഗാൾ, തമിഴ്നാട് അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും യോഗം വിലയിരുത്തും. മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തുടങ്ങി നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. യോഗത്തിന് ശേഷം വൈകുന്നേരം ജനറൽ സെക്രട്ടറി എം.എ ബേബി മാധ്യമങ്ങളെ കാണും. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News