മനസ് കേരളത്തിലെ ജനങ്ങൾക്കൊപ്പം, സുരക്ഷിതരായിരിക്കൂ: രാഹുൽ ഗാന്ധി

സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. രാത്രിയോടെ വടക്കൻ കേരളത്തിലും ശക്തമായ മഴയാണ് ലഭിക്കുന്നത്.

Update: 2021-10-16 16:33 GMT

കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എന്റെ ചിന്ത കേരളത്തിലെ ജനങ്ങൾക്കൊപ്പമാണ്. ദയവായി സുരക്ഷിതരായിരിക്കുകയും എല്ലാ മുൻകരുതലുകളും പാലിക്കുകയും ചെയ്യുക-രാഹുൽ ട്വീറ്റ് ചെയ്തു.

പ്രളയക്കെടുതിയിൽ അകപ്പെട്ടവരെ എല്ലാവിധത്തിലും സഹായിക്കാൻ കോൺഗ്രസ് പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്ന് പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തു.

Advertising
Advertising

അതിനിടെ സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. രാത്രിയോടെ വടക്കൻ കേരളത്തിലും ശക്തമായ മഴയാണ് ലഭിക്കുന്നത്. ഗൂഡല്ലൂരിൽ കനത്ത മഴയുള്ളതിനാൽ ചാലിയാറിൽ ജലനിരപ്പുയരാൻ സാധ്യതയുണ്ടെന്നും തീരങ്ങളിലുള്ളവർ ജാഗ്രതപാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News