കെപിസിസിയെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ; കോൺ​ഗ്രസ് സ്ഥാനാർഥികളുടെ പ്രചാരണത്തിൽ സജീവം

'രമേശ് ചെന്നിത്തലയോ കെ.സി വേണു​ഗോപാലോ പറഞ്ഞത് താൻ കേട്ടിട്ടില്ല'

Update: 2025-11-25 14:25 GMT

പാലക്കാട്: കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രചാരണത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ സജീവം. ശേഖരിപുരം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി ലിജിക്ക് വേണ്ടിയാണ് രാഹുൽ മാങ്കൂട്ടത്തിൽ‌ പ്രചാരണത്തിന് ഇറങ്ങിയത്. ഡിസംബർ 11 വരെ പ്രചരണം തുടരുമെന്നും രാഹുൽ പറഞ്ഞു.

ഒരു നേതാവും തന്നോട് പ്രചരണത്തിൽ പങ്കെടുക്കരുതെന്നും പങ്കെടുക്കണമെന്നും പറഞ്ഞിട്ടില്ല. രമേശ് ചെന്നിത്തലയോ കെ.സി വേണുഗോപാലോ പറഞ്ഞത് താൻ കേട്ടിട്ടില്ല. ഒരു പ്രവർത്തകൻ എന്ന നിലക്ക് കോൺഗ്രസ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കുക എന്നത് എന്റെ ഉത്തരവാദിത്വമാണ്. ഒരു സാധാരണപ്രവർത്തകനായി വോട്ട് ചോദിക്കാനാണ് എത്തിയത്. പല വാ‍ർഡുകളിലും പ്രചാരണത്തിന് എത്തും എന്നും രാഹുൽ പറഞ്ഞു. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News