പാര്‍ട്ടി ഫേസ്ബുക്ക് പേജില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വീഡിയോ; സിപിഎം പരാതി നല്‍കി

വീഡിയോ പ്രചരിച്ചതിൽ അന്വേഷണം വേണമെന്ന് പരാതിയിൽ പറയുന്നു

Update: 2024-11-11 05:33 GMT

തിരുവനന്തപുരം: ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രചരണ വീഡിയോ വന്നതിൽ സിപിഎം പരാതി നൽകി. എസ്‍പി ഓഫീസിൽ രേഖാമൂലം പരാതി നൽകിയതായി ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു പറഞ്ഞു. വീഡിയോ പ്രചരിച്ചതിൽ അന്വേഷണം വേണമെന്ന് പരാതിയിൽ പറയുന്നു.

സിപിഎം പത്തനംതിട്ട ഫേസ്ബുക്ക് പേജിലാണ് 'പാലക്കാട് എന്ന സ്നേഹവിസ്മയം' എന്ന് അടിക്കുറിപ്പോടു കൂടിയ വീഡിയോ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടത്. 63,000 ഫോളോവേഴ്സുള്ള പേജില്‍ അബദ്ധത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോ ശ്രദ്ധയില്‍ പെട്ട ഉടന്‍ തന്നെ നീക്കം ചെയ്തിരുന്നു.

അഡ്മിൻമാരിൽ ഒരാൾ വീഡിയോ അപ്‌ലോഡ് ചെയ്തപ്പോൾ മാറിപ്പോയതാണെന്ന് സൂചന. ഫേസ്ബുക്ക് അഡ്മിൻ പാനൽ പുനഃസംഘടിപ്പിച്ചു. സംഭവത്തിൽ സംസ്ഥാന സംസ്ഥാന നേതൃത്വം വിശദീകരണം തേടിയിട്ടുണ്ട്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News