'വാ മോനൂസെ വി.ടി ബൽറാമെ, വാമോസ് അർജന്റീന'; തിരിച്ചടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

നിർണായക പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന മെക്‌സിക്കോയെ പരാജയപ്പെടുത്തിയത്.

Update: 2022-11-27 04:11 GMT
Advertising

ദോഹ: അർജന്റീന മെക്‌സിക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചതിന് പിന്നാലെ വി.ടി ബൽറാമിന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ. ആദ്യ മത്സരത്തിൽ സൗദി അറേബ്യ അർജന്റീനയെ പരാജയപ്പെടുത്തിയപ്പോൾ വി.ടി ബൽറാം ഷാഫി പറമ്പിലിനെയും രാഹുൽ മാങ്കൂട്ടത്തിലിനെയും പരിഹസിച്ചിരുന്നു. ഇരുവരും കളി കാണാൻ പോയതുകൊണ്ടാണ് അർജന്റീന തോറ്റത് എന്നായിരുന്നു ബൽറാമിന്റെ ട്രോൾ.

Full View

അർജന്റീന മെക്‌സിക്കോയെ തോൽപ്പിച്ചതിന് പിന്നാലെ രാഹുൽ ഫേസ്ബുക്കിലിട്ട് പോസ്റ്റ് ഇങ്ങനെ:

'ഇപ്പോൾ പറയാമോയെന്നറിയില്ല. ഉറങ്ങിയില്ലെങ്കിൽ വാ മോനൂസെ വി.ടി ബൽറാമെ, വാമോസ് അർജന്റീന'

Full View

നിർണായക പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന മെക്‌സിക്കോയെ പരാജയപ്പെടുത്തിയത്. ലയണൽ മെസിയുടെ കരുത്തിലാണ് അർജന്റീനക്ക് പുതുജീവൻ കൈവന്നത്. 64-ാം മിനിറ്റിൽ ഡി മരിയ നൽകിയ പാസിലാണ് മെസി ആദ്യ ഗോൾ നേടിയത്. 87-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസാണ് ഉജ്ജ്വല ഷോട്ടിലൂടെ അർജന്റീനയുടെ രണ്ടാം ഗോൾ നേടിയത്. ജയത്തോടെ മൂന്നു പോയിന്റുമായി ഗ്രൂപ്പ് സിയിൽ അർജന്റീന രണ്ടാം സ്ഥാനത്തെത്തി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News