ഒളിവിലിരിക്കെ കൂടുതൽ രേഖകൾ കൈമാറി രാഹുൽ മാങ്കൂട്ടത്തിൽ

യുവതിയുമായുള്ള ഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെയാണ് കൈമാറിയത്

Update: 2025-12-01 14:47 GMT

തിരുവനന്തപുരം: ഒളിവിലിരിക്കെ കൂടുതൽ രേഖകൾ കൈമാറി രാഹുൽ മാങ്കൂട്ടത്തിൽ. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് സമർപ്പിച്ചത്. യുവതിയുമായുള്ള ഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെയാണ് കൈമാറിയത്. മറ്റന്നാൾ മുൻകൂർ ജാമ്യ അപേക്ഷ പരിഗണിക്കാൻ ഇരിക്കെയാണ് നീക്കം. അയൽ സംസ്ഥാനങ്ങളിൽ ഉൾപ്പടെ പരിശോധന നടത്തുന്നതിനിടെയാണ് കൂടുതൽ രേഖകൾ രാഹുൽ മാങ്കൂട്ടത്തൽ കൈമാറിയത്.

രാഹുലിനായി പരിശോധന വ്യാപിച്ചിരിപ്പിക്കുകയാണ്. രാഹുലിന്റെ പാലക്കാട്ടെ ഫ്‌ലാറ്റിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യപ്പെട്ട നിലയിലാണ്. അതിജീവിത മൊഴിൽ പറഞ്ഞ തിയതിയിലെ ദൃശ്യങ്ങൾ ഡിവിആറിൽ ഇല്ല. ബാക്കപ്പ് കുറവാണെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, രാഹുൽമാങ്കൂട്ടത്തിലിനെതിരെ കേസ് എടുത്ത ദിവസത്തെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഫ്‌ലാറ്റിലെ കെയർ ടേക്കറെ സ്വാധീനിച്ചാണ് ദൃശ്യങ്ങൾ ഡിലീറ്റ് ചെയതത് എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News