സംസ്ഥാനത്ത് ജൂൺ 9 വരെ മഴ തുടരും: മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം

ഇരട്ട ചക്രവാത ചുഴിയുടെയും വടക്കൻ കാറ്റിന്റെയും സ്വാധീന ഫലമായാണ് നിലവിലെ മഴ

Update: 2024-06-06 01:30 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 9 വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇരട്ട ചക്രവാത ചുഴിയുടെയും വടക്കൻ കാറ്റിന്റെയും സ്വാധീന ഫലമായാണ് നിലവിലെ മഴ.

ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പാണ്. ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ്, കർണാടക തീരത്തുനിന്നും മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് മലയോര മേഖലകളിൽ ജാഗ്രതാ നിർദേശമുണ്ട്.

അതേസമയം ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗം കുറകയാണ്. അടുത്ത രണ്ടു ദിവസം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ബിഹാറിൽ ജൂൺ 9 വരെയും ഒഡീഷയിൽ നാളെയും അത്യുഷ്ണം തുടരുമെന്നാണ് മുന്നറിയിപ്പ്. ഇതുവരെ ഉഷ്ണതരംഗത്തിൽ 150ലധികം പേർക്കാണ് ജീവൻ നഷ്ടമായത്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News