രാജ്ഭവൻ ഭരണം ആർഎസ്എസ് ക്രിമിനലുകളുടെ നിയന്ത്രണത്തിൽ; എം.വി ജയരാജൻ

'ഗവർണർ നാറിക്കൊണ്ടിരിക്കുകയാണ്. നാറുന്നയാളെ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തിയാലും പരനാറിയായി മാറും'

Update: 2022-10-24 07:44 GMT
Editor : ലിസി. പി | By : Web Desk

കണ്ണൂർ: രാജ്ഭവൻ ഭരണം ആർഎസ്എസ് ക്രിമിനലുകളുടെ നിയന്ത്രണത്തിലാണെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. വി സി മാരുടെ രാജി ആവശ്യപ്പെട്ടത് അംഗീകരിക്കാനാകില്ലെന്നും എം.വി.ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. ജുഡീഷറിയുടെ അധികാരം കവർന്നെടുക്കാൻ ഗവർണർ ശ്രമിക്കുകയാണ്. ഗവർണറുടെ ഭ്രാന്തൻ നടപടിയാണ്.

കേരളം വെള്ളരിക്കാപട്ടണം അല്ല.ഗവർണരുടെ തിട്ടൂരം ഇവിടെ നടപ്പാകില്ല.വി സി മാരുടെ നിയമന ഉത്തരവ് ഒപ്പിട്ട ഗവർണർ ആണ് ആദ്യം രാജി വെക്കണ്ടതെന്നും ആർ.എസ്.എസുകാരെ വി.സി മാരാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.ഗവർണർ നാറിക്കൊണ്ടിരിക്കുകയാണ്. നാറുന്നയാളെ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തിയാലും പരനാറിയായി മാറും.അത് ആർ.എസ്.എസുകാർക്ക് മനസിലായി. അതുകൊണ്ടാണ് ഗവർണറെ മറ്റു ചുമതലകൾ ഏൽപ്പിക്കാത്തത്.

അതേസമയം, രാജിവെക്കണമെന്ന ഗവർണറുടെ അന്ത്യശാസനം സംസ്ഥാനത്തെ ഒമ്പത് വൈസ് ചാന്‍സ‍ലർമാരും തള്ളി. ഇന്ന് രാവിലെ 11.30നകം രാജിവെക്കാനാണ് ചാന്‍സലറായ ഗവർണർ വിസിമാരോട് നിർദേശിച്ചത് .രാജിവെക്കില്ലെന്നും നിയമനടപടി സ്വീകരിക്കുമെന്നും ആറ് വിസിമാർ ഗവർണറെ രേഖാമൂലം അറിയിച്ചു.

ഗവർണറില്‍ നിന്നും ചാന്‍സിലർ പദവി എടുത്തുമാറ്റാന്‍ എല്‍ഡിഎഫില്‍ തിരക്കിട്ട ചർച്ചകള്‍ നടക്കുകയാണ്.എപ്പോള്‍ വേണമെങ്കിലും തിരിച്ചെടുക്കാമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് നല്‍കി. 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News