ഗവർണർ പങ്കെടുത്ത സെമിനാറിൽനിന്ന് വി.സി വിട്ടുനിന്നതില്‍ അതൃപ്തി; വിശദീകരണം തേടാൻ രാജ്ഭവൻ

സനാതന ധർമ ചെയറും ഭാരതീയ വിചാരകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച സെമിനാറിൽനിന്നാണ് വി.സി ഡോ. എം.കെ ജയരാജ് വിട്ടുനിന്നത്

Update: 2023-12-19 06:23 GMT
Editor : Shaheer | By : Web Desk

തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ പങ്കെടുത്ത സെമിനാറിൽനിന്നു വിട്ടുനിന്നതിൽ വൈസ് ചാൻസലറോട് വിശദീകരണം തേടാൻ രാജ്ഭവൻ. വി.സി പരിപാടിയിൽ പങ്കെടുക്കാതിരുന്നത് കീഴ്‌വഴക്കം ലംഘിച്ചാണെന്നാണു ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യത്തിൽ കാലിക്കറ്റ് വി.സി ഡോ. എം.കെ ജയരാജിനോട് വിശദീകരണം തേടും.

സനാതന ധർമ ചെയറിന്റെയും ഭാരതീയ വിചാരകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന സെമിനാറിലാണ് ഗവർണർ പങ്കെടുത്തത്. ഇന്നലെ വൈകീട്ട് നാലിന് സർവകലാശാലാ കാംപസിലെ ഇ.എം.എസ് സെമിനാർ കോംപ്ലക്‌സിലായിരുന്നു സെമിനാർ നടന്നത്. വി.സി ഡോ. എം.കെ ജയരാജ് ആയിരുന്നു സെമിനാറിൽ അധ്യക്ഷത വഹിക്കേണ്ടിയിരുന്നത്. എന്നാൽ, അനാരോഗ്യം കാരണം പങ്കെടുക്കാൻ കഴിയില്ലെന്ന് വി.സി സംഘാടകരെ അനൗദ്യോഗികമായി അറിയിക്കുകയായിരുന്നു. പകരം പി.വി.സിയെ ചുമതലപ്പെടുത്താത്തതും രാജ്ഭവൻ ചൂണ്ടിക്കാട്ടുന്നുണ്ട്.

Advertising
Advertising

കടുത്ത എസ്.എഫ്.ഐ പ്രതിഷേധത്തിനിടെയായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സെമിനാർ ഹാളിലെത്തിയത്. നേരത്തെ നിശ്ചയിച്ചതുപോലെ നാല് മണിക്ക് തന്നെ ഗവർണർ സെമിനാർ ഹാളിൽ പ്രവേശിച്ചു.

Full View

ഗസ്റ്റ് ഹൗസിനും സെമിനാർ ഹാളിനും പുറത്ത് വലിയ പ്രതിഷേധം നടക്കുന്നതിനിടെയാണു വൻ പൊലീസ് സന്നാഹത്തിൽ അദ്ദേഹം ഹാളിലെത്തിയത്. പരിപാടിയിൽ പങ്കെടുത്ത ശേഷം വൈകീട്ടോടെ തിരുവനന്തപുരത്തേക്കു മടങ്ങുകയും ചെയ്തു.

Summary: Raj Bhavan seeks explanation from Vice Chancellor Dr MK Jayaraj for absenting himself from Governor's seminar at University of Calicut

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News