റാം C/O ആനന്ദി വ്യാജ, പി.ഡി.എഫ് പതിപ്പ്; പ്രതിഷേധവുമായി എഴുത്തുകാരൻ

പരാതിയുടെ ഫോട്ടൊ പങ്കുവച്ച് എഴുത്തുകാരന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്

Update: 2024-03-25 03:00 GMT
Editor : ശരത് പി | By : Web Desk
Advertising

 ഈയിടെയായി മലയാളികൾ ഏറ്റവുമധികം ആഘോഷിച്ച പുസ്തകമാണ് റാം C/O ആനന്ദി. പുസ്തകത്തിന്റെ ഡിമാന്റ് വർധിച്ചതോടെ വ്യാജ പിഡിഎഫ് പതിപ്പും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. ഇതിനെതിരെ രംഗത്തുവന്നിരിക്കുകയാണ് പുസ്തകത്തിന്റെ സൃഷ്ടാവായ അഖിൽ പി ധർമജൻ. തന്റെ ഇൻസ്റ്റാഗ്രം പോസ്റ്റിലൂടെ പൊലീസിന് കൊടുത്ത പരാതിയുടെ ചിത്രം പങ്കുവച്ചാണ് എഴുത്തുകാൻ രംഗത്തുവന്നത്.

തനിക്ക് ആരോടും വൈരാഗ്യമില്ല, എന്നാൽ തന്നെ ആളുകൾ ഉപദ്രവിക്കുന്നു. തന്റെ പുസ്തകത്തിന്റെ വ്യാജ, പിഡിഎഫ് പതിപ്പുകൾ പങ്കുവച്ചാണ് തന്നെ ദ്രോഹിക്കുന്നത്. തന്റെ പുസ്തകവിൽപന അവസാനിപ്പിക്കുകയും തന്നെ മാനസികമായി തളർത്തുകയുമാണ് ഇവരുടെ ലക്ഷ്യം. തന്നോട് അൽപം മനസാക്ഷി കാണിക്കണം, തനിക്കറിയുന്നവർ പോലും പിഡിഎഫ് പ്രചരിപ്പിക്കുന്നുണ്ട്. സൈബർ സെല്ല് ഫയൽ പങ്കുവെക്കുന്നവരെ നിരീക്ഷിക്കുകയും നിയമനടപടിയെടുക്കുകയുമാണ് എന്നും എഴുത്തുകാരൻ കുറിച്ചു.

അഖിൽ ധർമജന്റെ പോസ്റ്റിന്റെ പൂർണരൂപം-

"വളരെയധികം വിഷമത്തോടെയാണ് ഈ പോസ്റ്റ് ടൈപ്പ് ചെയ്ത് ഇടുന്നത്. ആരെയും ശല്യം ചെയ്യാനോ ഉപദ്രവിക്കാനോ ഇഷ്ടപ്പെടാത്ത ഒരു വ്യക്തിയാണ് ഞാൻ. അങ്ങനെയുള്ള ഒരു വിഷയങ്ങളിലും ഞാൻ ഇടപെടാതെ ഒഴിഞ്ഞുമാറി പോവുകയാണ് ശീലം. ആരോടും വൈരാഗ്യമോ ദേഷ്യമോ വെക്കാതെ സമാധാനപരമായി ഉറങ്ങാൻ സാധിക്കുക എന്നതാണ് ഒരു മനുഷ്യന് കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യം എന്ന് ഞാൻ കരുതുന്നു.

അതിനായി നിരന്തരം പരിശ്രമിക്കുന്ന ഒരാളാണ് ഞാൻ. എന്നാൽ നേരിട്ട് കാണുക പോലും ചെയ്യാത്ത ഒരുപാടുപേർ എന്നെ ഒരു ശത്രുവായി കാണുകയും പരമാവധി ഉപദ്രവിക്കുകയും ചെയ്യുന്നുണ്ട്. ആരോടും പരാതി പറയാൻ നിന്നിട്ടില്ല. എഴുത്തുകാർ ഉൾപ്പെടെയുള്ളവർ ഇതേ കാര്യം ചെയ്തിട്ടും തെളിവ് സഹിതം കിട്ടിയിട്ടും ആരെയും മറ്റുള്ളവരുടെ മുന്നിൽ കാട്ടിക്കൊടുത്തിട്ടുമില്ല. എന്നാൽ ഇപ്പോൾ ഈ കൂട്ടത്തിൽ പെടുന്നവർ എനിക്ക് ചെയ്ത ഉപദ്രവം എൻറെ പുതിയ പുസ്തകമായ 'റാം C/O ആനന്ദി' മൊത്തത്തിൽ സ്‌കാൻ ചെയ്ത് PDF ആക്കി ആളുകൾക്ക് ഫ്രീയായി വിതരണം ചെയ്യാൻ തുടങ്ങി എന്നതാണ്. എങ്ങനെയും പുസ്തകം വിൽപ്പന അവസാനിപ്പിക്കുകയും എന്നെ മാനസ്സികമായി തകർക്കുകയും ചെയ്യുന്നതോടെ വിജയിച്ചു എന്ന തോന്നലാവും ഇവർക്കെല്ലാം.

ശരിയാണ്, രണ്ടുവർഷം ചെന്നൈയിൽ പോയി പഠനത്തോടൊപ്പം ഓരോ കൂലിപ്പണികൾ ചെയ്ത് ജീവിച്ച് അവിടുന്ന് കിട്ടിയ ഓരോ അറിവുകളും അനുഭവങ്ങളും അക്ഷരങ്ങളാക്കി കൂനിക്കൂടിയിരുന്ന് താളുകളിലേക്ക് പകർത്തിയ ഒരുവനെ തകർക്കാൻ വേറെന്ത് വേണം.

ഒരു കാര്യം പറയാതെ വയ്യ. എന്ത് മനുഷ്യരാണ് നിങ്ങൾ..? അൽപ്പമെങ്കിലും മനസ്സാക്ഷി എന്നോട് കാണിച്ചുകൂടേ...? ഞാൻ എന്താണ് അതിനുമാത്രം അപരാധം ചെയ്തത്..?

വഴക്കിനൊന്നും ഒട്ടും താൽപ്പര്യമില്ലാത്ത എന്നെക്കൊണ്ട് പോലീസിൽ പരാതിപ്പെടേണ്ട അവസ്ഥ ഉണ്ടാക്കിയില്ലേ..?

എന്നെ ഞെട്ടിച്ച ഒരു കാര്യം എനിക്ക് നേരിൽ അറിയുന്ന ആളുകൾ നടത്തുന്ന ഗ്രൂപ്പുകളിൽ പോലും ഈ വ്യാജ പതിപ്പ് വന്നിട്ട് അവർ അത് മറ്റുള്ളവരിലേക്ക് എത്താൻ അവസരം നൽകി എന്നതാണ്.

ഇന്നലെ തുടങ്ങിയതാണ് ഇതെല്ലാം. ഡിസി ബുക്‌സ് കൊടുത്ത പരാതിയിൽ ചിലരെ ഇന്നലെത്തന്നെ അറസ്റ്റ് ചെയ്തു. അതാവട്ടെ ഈ സ്‌കാൻ ചെയ്ത PDF കോപ്പികൾ ഷെയർ ചെയ്യുന്നതും ഡൌൺലോഡ് ചെയ്യുന്നതും കോപ്പി റൈറ്റ് നിയമപ്രകാരം ക്രിമിനൽ കുറ്റമാണ്, വൻ പിഴയും ശിക്ഷയും ലഭിക്കുന്ന ഒന്നാണ് എന്നുപോലും അറിയാത്ത കുറച്ചുപേർ.

സൈബർ സെൽ പോലീസ് ടെലിഗ്രാം ഗ്രൂപ്പുകളും വാട്ട്‌സാപ്പ് ഗ്രൂപ്പുകളുമെല്ലാം തുടർച്ചയായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ.

പോലീസിൽ നിന്നും കോൾ വന്നതിന് എന്നെ വിളിച്ച് എങ്ങനെയെങ്കിലും ."

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News