റമദാനെ വരവേൽക്കാനൊരുങ്ങി വിശ്വാസികൾ; ഇന്ന് മാസപ്പിറവി കണ്ടാൽ നാളെ വ്രതാരംഭം

ഇന്ന് ശഅബാൻ 29 ആയതിനാൽ മാസപ്പിറവി നിരീക്ഷിക്കാൻ വിവിധ ഖാദിമാർ നിർദേശം നൽകിയിട്ടുണ്ട്

Update: 2026-02-17 01:54 GMT

കോഴിക്കോട്: റമദാൻ മാസത്തെ വരവേൽക്കാനൊരുങ്ങി മുസ്‌ലിംകൾ. ഇന്ന് മാസപ്പിറവി കണ്ടാൽ നാളെ റമദാൻ ഒന്നായിരിക്കും. പള്ളികളിലും വീടുകളിലും ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന് മാസപ്പിറവി നിരീക്ഷിക്കാൻ വിവിധ ഖാദിമാർ നിർദേശം നൽകിയിട്ടുണ്ട്. ഇന്ന് ശഅബാൻ 29, വൈകിട്ട് മാസപ്പിറവി ദൃശ്യമായാൽ നാളെ റമദാൻ വ്രതം ആരംഭിക്കും. ഇല്ലെങ്കിൽ ശഅബാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച റമദാൻ ആരംഭിക്കും.

പുണ്യങ്ങളുടെ പൂക്കാലമായ റമദാനെ വരവേൽക്കാൻ ലോകമെമ്പാടുമുള്ള വിശ്വാസികൾ മാസങ്ങൾക്ക് മുമ്പേ ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. കേരളത്തിലെ പള്ളികളിലും വീടുകളിലും ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇത് അഴിച്ചുപണിയുടെ മാസമാണ്. അടുത്ത ഒരു വർഷത്തേക്കുള്ള ആത്മീയ ഊർജം സംഭരിക്കാനുള്ള കാലം.

Advertising
Advertising

ആത്മസംസ്‌കരണത്തിന്റെ ദിനരാത്രങ്ങളിലേക്ക് കടക്കുകയാണ് ഇസ്‌ലാംമത വിശ്വാസികൾ. പുലർച്ചെ മുതൽ സൂര്യാസ്തമയം വരെ അന്നപാനീയങ്ങൾ വെടിഞ്ഞും ഖുർആൻ പാരയണം ചെയ്തും പോരായ്മകളും പാകപ്പിഴകളും ദൈവത്തോട് ഏറ്റുപറഞ്ഞും റമദാൻ മതവിശ്വാസികൾക്ക് അല്ലാഹുവിലേക്കും ആത്മ വിശുദ്ധിയിലേക്കുമുള്ള ആത്മ സമർപ്പണ യാത്രയാണ്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News