കാസർകോട്ട് അഞ്ച് വയസുകാരനെ ക്രൂരമായി മർദിച്ച രണ്ടാനച്ഛൻ പിടിയിൽ

അയൽവാസികളാണ് മർദന ദൃശ്യങ്ങൾ പകർത്തിയത്

Update: 2026-04-03 08:26 GMT

കാസർകോട്: അഞ്ച് വയസുകാരനെ ക്രൂരമായി മർദിച്ച രണ്ടാനച്ഛൻ പിടിയിൽ. പ്രതി ഷൗക്കത്ത് അലിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഷൗക്കത്ത് അലി തന്നെയും മക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായി കുട്ടിയുടെ പിതാവ് പറഞ്ഞു.

തന്നെ തല്ലുമ്പോൾ ഉമ്മ നോക്കിനിൽക്കുകയായിരുന്നുവെന്നും ഉറങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് മർദിച്ചതെന്നും കുട്ടി മീഡിയവണിനോട് പറഞ്ഞു. കവിളിലും പുറത്തേക്കും ഉൾപ്പെടെ വടി ഉപയോ​ഗിച്ച് അടിച്ചുവെന്നും കുട്ടി പറഞ്ഞു. അയൽവാസികളാണ് മർദന ദൃശ്യങ്ങൾ പകർത്തിയത്. ഇതിന് പിന്നാലെ പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയെ മുടിക്ക് കുത്തി പിടിച്ച് കൈ കൊണ്ട് അടിച്ച് ദേഹോപദ്രവം ഏൽപ്പിച്ചെന്നാണ് പരാതി. ജെ.ജെ ആക്ട് ഉൾപ്പടെ ചുമത്തിയാണ് അറസ്റ്റ്

Full View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News