'നിര്‍മാണ കമ്പനിക്ക് പണം നല്‍കിയതില്‍ ദുരൂഹത, ഒരു വര്‍ഷത്തെ പലിശ എവിടെ?': ദുരിതബാധിതർക്കായി ഡിവൈഎഫ്ഐ പിരിച്ച പണത്തില്‍ ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ്

ഡിവൈഎഫ്ഐക്ക് എവിടെ നിന്നാണ് സിഎസ്ആർ ഫണ്ടെന്നും യൂത്ത് കോണ്‍ഗ്രസ്

Update: 2026-04-03 09:28 GMT

കോഴിക്കോട്: മുണ്ടക്കൈ ദുരിത ബാധിതര്‍ക്കായി ഡിവൈഎഫ്ഐ പിരിച്ച പണത്തില്‍ ആരോപണം കടുപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്. സിഎംഡിആര്‍എഫിലേക്ക് പണം നല്‍കിയെന്ന ഡിവൈഎഫ്ഐ വാദം നുണയാണ്. പിന്നീട് ഒരു വര്‍ഷത്തിന് ശേഷം നിര്‍മാണ കമ്പനിക്ക് പണം നല്‍കിയതില്‍ ദുരൂഹതയുണ്ടെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ഈ ഒരു വര്‍ഷകാലത്തെ പലിശ എവിടെയെന്ന ചോദ്യവും യൂത്ത് കോണ്‍ഗ്രസ് ഉയര്‍ത്തി.

മുണ്ടക്കൈയില്‍ കോണ്‍ഗ്രസ് പിരിച്ച പണത്തിന്റെ കണക്ക് ചോദിച്ച് സിപിഎമ്മും ഡിവൈഎഫ്ഐയും പ്രചാരണം ശക്തമാക്കിയതോടെയാണ് യൂത്ത് കോണ്‍ഗ്രസ് രം​ഗത്തെത്തിയത്. 2025 ഏപ്രില്‍ 20 നാണ് സിഎംഡിആര്‍എഫിലേക്ക് എന്ന പേരില്‍ 20 കോടിയുടെ ചെക്ക് ഡിവൈഎഫ്ഐ മുഖ്യമന്ത്രിക്ക് കൈമാറിയത്. എന്നാല്‍ ഈ പണം സിഎംഡിആര്‍എഫ് അക്കൗണ്ടിലേക്ക് എത്തിയില്ല. പിന്നീട് ഒരു വര്‍ഷത്തിന് ശേഷം സ്പോണ്‍സര്‍ഷിപ്പ് പദവിയോടെ നിര്‍മാണ കമ്പനിക്ക് പണം കൈമാറിയെന്നാണ് ഇക്കാര്യം വിവാദമായപ്പോള്‍ ഡിവൈഎഫ്ഐ നല്‍കിയ വിശദീകരണം. ഈ നടപടിയിലും ദൂരൂഹത ആരോപിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ്.

Advertising
Advertising

100 വീടുകളുടെ സ്പോൺസർഷിപ്പ് ഡിവൈഎഫ്ഐയുടെ പേരിലാക്കിയെന്നും ഡിവൈഎഫ്ഐക്ക് എവിടെ നിന്നാണ് സിഎസ്ആർ ഫണ്ടെന്നും യൂത്ത് കോണ്‍ഗ്രസ് ഒ.ജെ ജനീഷ് ചോദിച്ചു. ഡിവൈഎഫ്ഐക്ക് വേണ്ടി ഊരാളുങ്കൽ കൈമാറിയതാണോ എന്ന് അന്വേഷിക്കണം. 20 കോടി രൂപ ഡിവൈഎഫ്ഐയുടെ അക്കൗണ്ടിൽ ഇപ്പോഴുമുണ്ടോയെന്നും പണം കൊടുത്ത മറ്റ് സംഘടനകളെ എന്തുകൊണ്ട് ട്രൈ പാർട്ടി എഗ്രിമെന്റിൽ ഉൾപ്പെടുത്തിയില്ലെന്നും ചോദ്യം.

മുഖ്യമന്ത്രിക്ക് കൈമാറിയത് വ്യാജ ചെക്കാണെന്ന ആരോപണത്തിന് ഒപ്പം ഒരു വര്‍ഷകാലത്തെ പലിശ എവിടെയെന്ന ചോദ്യവും യൂത്ത് കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നു. സർക്കാർ നിർമിച്ച വീടുകളിൽ ഇതുവരെ താമസിക്കാൻ കഴിഞ്ഞിട്ടില്ല. വസീഫ് കുടിൽ കെട്ടി സമരം ചെയ്യേണ്ടത് പിണറായിയുടെയും റിയാസിന്റെയും വീട്ടുപടിക്കലാണെന്നും ജനീഷ് പറഞ്ഞു.

Full ViewFull View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News