രാമനാട്ടുകര സ്വർണക്കടത്ത് കേസ്; കൊടുവള്ളി സംഘത്തലവന്‍ ഉള്‍പ്പെടെ 17 പേരുടെ അറസ്റ്റ് ഉടന്‍

പ്രതികളെ അറസ്റ്റുചെയ്യാൻ കോടതി അനുമതി നൽകിയതോടെയാണ് കസ്റ്റംസ് നടപടിക്രമങ്ങളിലേക്ക് കടന്നത്

Update: 2021-08-20 04:52 GMT
Advertising

രാമനാട്ടുകര സ്വർണകള്ളക്കടത്ത് കേസിൽ കസ്റ്റംസ് കൂടുതൽ അറസ്റ്റിനൊരുങ്ങുന്നു. കൊടുവള്ളി സംഘത്തലവൻ സൂഫിയാന്‍ അടക്കം പതിനേഴുപേരെയാണ് കസ്റ്റംസ് അറസ്റ്റുചെയ്യുക. പ്രതികളെ അറസ്റ്റുചെയ്യാൻ കോടതി അനുമതി നൽകിയതോടെയാണ് കസ്റ്റംസ് നടപടിക്രമങ്ങളിലേക്ക് കടന്നത്.

ജയിലിലെത്തിയായിരിക്കും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുക. കരിപ്പൂര്‍ വിമാനത്താവളം വഴി പ്രതികൾ സ്വർണ്ണകള്ളക്കടത്തു വ്യാപകമായി നടത്തിയിരുന്നുവെന്ന തെളിവിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

കഴിഞ്ഞമാസം ആദ്യമാണ് സൂഫിയാനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിരുന്നു. രാമനാട്ടുകര അപകടം നടന്ന ദിവസം കരിപ്പൂർ വിമാനത്താവളത്തിലും അപകടം നടന്ന സ്ഥലത്തും ഇയാളെത്തിയതായി പൊലീസിന് വ്യക്തമായ വിവരം ലഭിച്ചതോടെയായിരുന്നു അറസ്റ്റ്. നിരവധി സ്വർണ കള്ളക്കടത്തുകേസില്‍ പ്രതിയായ ഇയാള്‍ക്കെതിരെ മുമ്പ്‌ കോഫെപോസയും ചുമത്തിയിട്ടുണ്ട്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News