'തൂഫാൻ ജാഗരൺ'; പെരുമ്പാവൂരിൽ ജനകീയ ലഹരി വിരുദ്ധ റാലിയുമായി രമേശ് ചെന്നിത്തല

ഗുണ്ടകളല്ല സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും ജനവിധി മാഫിയക്കല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു

Update: 2026-07-03 11:41 GMT

കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പെരുമ്പാവൂരിൽ തൂഫാൻ ജാഗരൺ ബോധവത്കരണ റാലിയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അതിഥി തൊഴിലാളികളെ മറയാക്കി ലഹരി വിപണനം വ്യാപകമാണെന്ന പരാതി ഉയർന്നതിനെ തുടർന്ന് പെരുമ്പാവൂരിലെ ജനകീയ ചെറുത്തു നിൽപ്പുകൾക്ക് പിന്തുണ നൽകുന്നതിനാണ് ആഭ്യന്തരമന്ത്രി നേരിട്ടെത്തി റാലി നടത്തിയത്.

പെരുമ്പാവൂർ ബോയ്‌സ് ഹൈസ്‌കൂളിൽ നിന്ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് ആരംഭിച്ച ലഹരി വിരുദ്ധ ബഹുജന റാലിയിൽ പ്രതികൂല കാലവസ്ഥയേയും മറികടന്ന് നിരവധി പേരാണ് എത്തിയത്. ഗുണ്ടകളല്ല സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും ജനവിധി മാഫിയക്കല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കാരവാനിലടക്കം പരിശോധന നടത്തും. ഓപ്പറേഷൻ തൂഫാൻ പെരുമ്പാവൂരിൽ മാറ്റമുണ്ടാക്കുമെന്നും ഓപ്പറേഷൻ തൂഫാനായി സ്‌പെഷൽ ടാസ്‌ക് ഫോഴ്‌സ് രുപീകരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News