തിരുവനന്തപുരത്ത് പട്ടാപ്പകൽ അറുപത്തെട്ടുകാരിക്ക് നേരെ നടുറോഡിൽ വെച്ച് ലൈംഗീകാതിക്രമം; പ്രതി പിടിയിൽ

മകളുടെ വീട്ടിൽ പോയി മടങ്ങുകയായിരുന്ന അറുപത്തെട്ടുകാരിയെ നടുറോഡിൽ വെച്ച് പ്രതി കടന്നു പിടിക്കുകയായിരുന്നു

Update: 2023-05-25 10:27 GMT

തിരുവനന്തപുരം: ശ്രീകാര്യത്ത് വയോധികയ്ക്ക് നേരെ പട്ടാപ്പകൽ ആക്രമണം. ശ്രീകാര്യം ഗാന്ധിപുരം റോഡിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. മകളുടെ വീട്ടിൽ പോയി മടങ്ങുകയായിരുന്ന അറുപത്തെട്ടുകാരിയെ നടുറോഡിൽ വച്ച് പ്രതി കടന്നു പിടിക്കുകയായിരുന്നു. കഴുത്തിൽ ചുറ്റിപ്പിടിച്ചതോടെ വയോധിക കുതറി മാറാൻ ശ്രമിച്ചെങ്കിലും സമീപത്തെ ഇടവഴിയിൽ ഇവരെ തള്ളിയിടാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഇവർ നിലവിളിച്ചതോടെ വഴിയാത്രക്കാരും സമീപവാസികളും ഓടിയെത്തി പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പ്രതി വയോധികയെ പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

Advertising
Advertising

ശ്രീകാര്യം പൊലീസ് ഇയാൾക്കെതിരെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിന് കേസെടുത്തിട്ടുണ്ട്. വട്ടപ്പാറ പള്ളി വിള ചിത്രാ ഭവനിൽ ചിത്രസേനൻ(45) ആണ് അറസ്റ്റിലായത്. ഇയാൾ ശ്രീകാര്യം സ്റ്റേഷനിലെ 2020 ലെ വധശ്രമ കേസിലും പ്രതിയാണ്. സമാനരീതിയിൽ മറ്റ് ഇടങ്ങളിലും അതിക്രമങ്ങൾ നടത്തിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News