വനിതാ ഡോക്ടറുടെ പരാതിയിൽ മലയിൻകീഴ് എസ്എച്ച്ഒക്കെതിരെ ബലാത്സംഗത്തിന് കേസ്‌

ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കവേ സൈജു ബലപ്രയോഗത്തിലൂടെ തന്നെ പീഡിപ്പിച്ചെന്നും യുവതി പറയുന്നു.

Update: 2022-03-20 07:13 GMT

വനിതാ ഡോക്ടറുടെ പരാതിൽ മലയിൻകീഴ് എസ്എച്ച്ഒ സൈജുവിനെതിരെ ബലാത്സംഗത്തിന് കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി സൈജു പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. വിദേശത്ത് നിന്നെത്തിയ ഡോക്ടർ കുടുംബസംബന്ധമായ പ്രശ്‌നത്തിന് പരാതി നൽകാൻ സ്റ്റേഷനിലെത്തിയപ്പോഴാണ് ഇരുവരും പരിചയത്തിലായത്.

ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കവേ സൈജു ബലപ്രയോഗത്തിലൂടെ തന്നെ പീഡിപ്പിച്ചെന്നും യുവതി പറയുന്നു. സൈജു ഇടപെട്ട് തന്റെ ബാങ്കിലെ നിക്ഷേപം മറ്റൊരു ബാങ്കിലേക്ക് ഇട്ടതായും യുവതിയുടെ പരാതിയിൽ പറയുന്നു. പരാതി വന്നതിന് പിന്നാലെ സൈജു അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. 

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News