അഭിഭാഷകൻ അഡ്വ. ജഹാംഗീറിനെതിരെ സ്ത്രീപീഡനക്കേസ്
2021 മാർച്ച് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ നടക്കാവിലെ ഒരു ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്നാണ് 34 കാരിയുടെ മൊഴി.
Update: 2022-01-29 13:57 GMT
അഭിഭാഷകനായ അഡ്വ. ജഹാംഗീറിനെതിരെ സ്ത്രീപീഡനക്കേസ്. കോഴിക്കോട് സ്വദേശിനിയായ സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എലത്തൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി.
2021 മാർച്ച് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ നടക്കാവിലെ ഒരു ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്നാണ് 34 കാരിയുടെ മൊഴി. മൊഴി മജിസ്‌ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തിയിട്ടുണ്ട്.