സംസ്ഥാനത്തെ റേഷൻ കാർഡ് മസ്റ്ററിംഗ് ഇന്ന് പൂർത്തിയാകും

14 ജില്ലകളിലും മൂന്ന് ഘട്ടമായിട്ടായിരുന്നു റേഷൻ കാർഡ് മസ്റ്ററിങ്ങ് തുടങ്ങിയത്

Update: 2024-10-08 01:38 GMT
Editor : Jaisy Thomas | By : Web Desk

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കാർഡ് മസ്റ്ററിംഗ് ഇന്ന് പൂർത്തിയാകും. 14 ജില്ലകളിലും മൂന്ന് ഘട്ടമായിട്ടായിരുന്നു റേഷൻ കാർഡ് മസ്റ്ററിങ്ങ് തുടങ്ങിയത്. റേഷൻ കാർഡിൽ പേരുള്ള മുഴുവൻ ആളുകളും മസ്റ്ററിംഗ് പൂർത്തിയാക്കണമെന്നായിരുന്നു കേന്ദ്ര നിർദേശം. മസ്റ്ററിങ്ങ് പൂർത്തിയാക്കിയില്ലെങ്കിൽ അരി നൽകില്ലെന്നാണ്  കേന്ദ്രത്തിന്‍റെ അന്ത്യശാസനം.

ഒക്ടോബർ 31 വരെ കേന്ദ്രം സമയം നൽകിയിരുന്നെങ്കിലും പരമാവധി വേഗം തീർക്കാൻ വേണ്ടിയിട്ടുള്ള ക്രമീകരണമാണ്  ഭക്ഷ്യവകുപ്പ് സ്വീകരിച്ചത്. ഏതെങ്കിലും സാഹചര്യത്തിൽ മസ്റ്ററിംഗ് ചെയ്യാൻ കഴിയാതെ പോയവർക്ക് വേണ്ടി ബദൽ സംവിധാനവും വരുംദിവസങ്ങളിൽ ഒരുക്കും. എല്ലാ ജില്ലകളിലും 90% ആളുകളും മസ്റ്ററിംഗ് പൂർത്തിയാക്കിയെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News