മെയ് മാസത്തെ റേഷന്‍ വിഹിതം നേരത്തെ കൈപ്പറ്റണമെന്ന് കമ്മീഷണർ

എന്‍.എഫ്.എസ്.എ ഗോഡൗണുകളിലെ ക്രമക്കേടുകള്‍ക്ക് ചില ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കുന്ന രീതി നിലവിലുണ്ട്. പൊലീസ് വിജിലന്‍സ് അന്വേഷണം നടത്തി മുഴുവൻ കുറ്റക്കാർക്കെതിരെയും നിയമനടപടികൾ സ്വീകരിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു

Update: 2024-05-24 16:18 GMT
Editor : Shaheer | By : Web Desk
Advertising

തിരുവന്തപുരം: മെയ് മാസത്തെ റേഷന്‍ വിഹിതം നേരത്തെ കൈപ്പറ്റണമെന്ന് പൊതുവിതരണ വകുപ്പ് കമ്മീഷണർ ഡോ. ഡി സജിത് ബാബു. മെയ് 31 വരെ കാത്തിരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജൂൺ മാസത്തെ റേഷൻ വിതരണം‍ മൂന്നിന് ആരംഭിക്കുമെന്നും കമ്മീഷണർ അറിയിച്ചു

സംസ്ഥാനത്തെ 52 ലക്ഷത്തിലധികം റേഷന്‍ കാര്‍ഡ് ഉടമകള്‍ ഇതിനകം മെയ് മാസത്തെ റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. റേഷന്‍ വിതരണം സുഗമമായി നടക്കുന്ന സാഹചര്യത്തില്‍ മെയ് മാസത്തെ റേഷന്‍ വിതരണം 31ന് അവസാനിക്കും. ജൂൺ മാസത്തെ റേഷൻ വിതരണം‍ മൂന്നിന് ആരംഭിക്കുകയും ചെയ്യും.

സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ വെള്ളം കയറാന്‍ സാധ്യതയുള്ള എന്‍.എഫ്.എസ്.എ ഗോഡൗണുകളിലെയും റേഷന്‍കടകളിലെയും സ്റ്റോക്ക് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റാന്‍ നടപടി സ്വീകരിക്കാന്‍ കമ്മിഷണര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാരോട് കമ്മിഷണര്‍ നിര്‍ദേശിച്ചു. എന്‍.എഫ്.എസ്.എ ഗോഡൗണുകളില്‍ ഉണ്ടാകുന്ന ക്രമക്കേടുകള്‍ക്ക് ചില ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കുന്ന രീതി നിലവിലുണ്ട്. എന്നാല്‍, ഇത്തരം ക്രമക്കേടുകള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ പൊലീസ് വിജിലന്‍സ് അന്വേഷണം നടത്തി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള മുഴുവൻ കുറ്റക്കാർക്കെതിരെയും നിയമനടപടികൾ സ്വീകരിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.

Summary: Commissioner of Civil Supplies & Consumer Affairs Department directs that the ration allocation for the month of May should be received early before 31st

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News