നാളെ (ആഗസ്റ്റ് 31 ഞായര്‍) റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും

സ്റ്റോക്കെടുപ്പ് പ്രമാണിച്ച് സെപ്റ്റംബര്‍ ഒന്ന് തിങ്കളാഴ്ച റേഷന്‍കടകള്‍ക്ക് അവധിയായിരിക്കും

Update: 2025-08-30 11:37 GMT
Editor : നബിൽ ഐ.വി | By : Web Desk

തിരുവനന്തപുരം: സംസ്ഥാനത്ത് ആഗസ്റ്റ് 31 ഞായറാഴ്ച റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. അന്നേ ദിവസത്തോടെ ആഗസ്റ്റ് മാസത്തെ റേഷന്‍ വിതരണവും സ്‌പെഷ്യല്‍ അരിയുടെ വിതരണവും പൂര്‍ത്തിയാകുമെന്ന് ഭക്ഷ്യ വകുപ്പുമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഈ മാസം ഇതുവരെ 82 ശതമാനം ഗുണഭോക്താക്കള്‍ റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. ആ?ഗസ്റ്റ് മാസത്തെ റേഷന്‍ ഇനിയും വാങ്ങാത്തവര്‍ 31ന് മുമ്പ് തന്നെ വാങ്ങേണ്ടതാണെന്ന് ഭക്ഷ്യ വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

സ്റ്റോക്കെടുപ്പ് പ്രമാണിച്ച് സെപ്റ്റംബര്‍ ഒന്ന് തിങ്കളാഴ്ച റേഷന്‍കടകള്‍ക്ക് അവധിയായിരിക്കും. 02.09.2025 മുതല്‍ സെപ്റ്റംബര്‍ മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും. ഒന്നാം ഓണ ദിവസമായ സെപ്റ്റംബര്‍ നാലിന് റേഷന്‍കടകള്‍ തുറന്നു പ്രവര്‍ത്തിക്കും.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News