ആത്മകഥാ വിവാദം; രവി ഡി.സിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും

ഉടൻ ഹാജരാകാൻ രവി ഡി.സിയോട് അന്വേഷണ സംഘം അന്ത്യശാസനം നൽകിയിട്ടുണ്ട്

Update: 2024-11-25 01:19 GMT

തിരുവനന്തപുരം: ആത്മകഥാ വിവാദത്തിലെ ഇ.പി ജയരാജൻ്റെ പരാതിയിൽ ഡിസി ബുക്ക്സ് ഉടമ രവി ഡിസിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. ഉടൻ ഹാജരാകാൻ രവി ഡി.സിയോട് അന്വേഷണ സംഘം അന്ത്യശാസനം നൽകിയിട്ടുണ്ട്.

വിദേശത്തു നിന്നും രവി ഡിസി നാട്ടിൽ തിരിച്ചെത്തിയ ഉടൻ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടെ ഇ.പി ജയരാജനും ഡിസി ബുക്സും തമ്മിൽ കരാർ ഉണ്ടായിരുന്നില്ലെന്ന് ജീവനക്കാർ മൊഴി നൽകി. രവി ഡി.സിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കോട്ടയം എസ്‍പിയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം ഡിസിപിയ്ക്ക് റിപ്പോർട്ട് നൽകും. ഇതിനു ശേഷം മാത്രമെ പരാതിയിൽ കേസെടുക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കൂ.

Advertising
Advertising

പരാതിയിൽ അന്വേഷണം തുടങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകാൻ രവി ഡി.സി തയ്യാറായിട്ടില്ല. വിദേശത്തായതിനാൽ സമയം പിന്നീട് അറിയിക്കാമെന്നാണ് രവിയുടെ നിലപാട്.

ഇ.പിയുമായി കരാറില്ലാത്തതിനാലാണ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും രവി മൊഴി നൽകാൻ തയ്യാറാകാത്തതെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ഡിസി ബുക്സ് ജീവനക്കാരിൽ നിന്നും പൊലീസ് വിവരങ്ങൾ തേടിയിരുന്നു. ഇ.പിയുമായി കരാർ ഉണ്ടായിരുന്നില്ലെന്നും പുസ്തകം പ്രസിദ്ധീകരിക്കാൻ ആശയവിനിമയം നടത്തിയിരുന്നതായും ജീവനക്കാർ മൊഴി നൽകി. മറ്റൊരു പ്രസാധകരുമായി ഇ.പി ചർച്ച നടത്തിയത് അറിഞ്ഞ് ഡിസി ബുക്സ് മനപൂർവം പുസ്തകത്തിന്‍റെ പിഡിഎഫ് പുറത്തുവിട്ടതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

അതേസമയം, ആത്മകഥാ വിവാദത്തിൽ സിപിഎം നേതാവ് ഇ.പി ജയരാജന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. കോട്ടയത്തുനിന്നെത്തിയ പൊലീസ് സംഘമാണ് കണ്ണൂർ കീച്ചേരിയിലെ ജയരാജന്‍റെ വീട്ടിലെത്തി മൊഴിയെടുത്തത്. ഇ.പിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ് ദിനത്തിൽ ഇ.പി ജയരാജന്‍റെ ആത്മകഥ എന്ന പേരിൽ പുറത്തുവന്ന പുസ്തകവുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ് പൊലീസ് നടപടി. ജയരാജന്‍റെ ആത്മകഥ എന്ന പേരിൽ ഡിസി ബുക്‌സ് പുറത്തുവിട്ട പരസ്യവും പുറത്തുവന്ന പുസ്തകത്തിലെ ഉള്ളടക്കവും സിപിഎം നേതാവ് തള്ളിയിരുന്നു. എഴുതിക്കൊണ്ടിരിക്കുന്ന ആത്മകഥ ആരെയും പ്രസിദ്ധീകരിക്കാൻ ഏൽപിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാദം. ഡിസിയുമായി കരാറില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News