റസാഖ് പയമ്പ്രോട്ടിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഷീജ ഇന്ന് പരാതി നൽകും

മെയ് 26-നാണ് റസാഖിനെ പുളിക്കൽ പഞ്ചായത്ത് ഓഫീസിന്റെ വരാന്തയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

Update: 2023-05-29 02:57 GMT

കൊണ്ടോട്ടി: സാമൂഹ്യപ്രവർത്തകനായിരുന്ന റസാഖ് പയമ്പ്രോട്ടിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഷീജ ഇന്ന് കൊണ്ടോട്ടി പൊലീസിൽ പരാതി നൽകും. റസാഖിന്റെ മരണത്തിന് കാരണക്കാരായവരെ കുറിച്ചും ആത്യമഹത്യയിലേക്ക് നയിച്ച കാരണങ്ങളും വിശദമായ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.

മെയ് 26-നാണ് റസാഖിനെ പുളിക്കൽ പഞ്ചായത്ത് ഓഫീസിന്റെ വരാന്തയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. റസാഖിന്റെ വീടിന് സമീപം പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ നിരവധി പരാതികൾ നൽകിയിരുന്നു. ഇടതുപക്ഷം ഭരിക്കുന്ന പുളിക്കൽ പഞ്ചായത്ത് ഈ വിഷയത്തിൽ നടപടിയൊന്നും സ്വീകരിക്കാൻ തയ്യാറായില്ല. പ്ലാന്റിലെ വിഷപ്പുക ശ്വസിച്ചാണ് തന്റെ സഹോദരന് ശ്വാസകോശ രോഗം വന്നു മരിച്ചതെന്നും റസാഖിന് പരാതിയുണ്ടായിരുന്നു. ഇത് സംബന്ധിച്ച രേഖകളും റസാഖിന്റെ മൃതദേഹത്തിന്റെ സമീപത്തുനിന്ന് കണ്ടെത്തിയിരുന്നു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News