കൊച്ചിയിൽ അശ്രദ്ധമായി കുതിര സവാരി; കാറിൽ തട്ടി പരിക്കേറ്റ കുതിര ചത്തു; ഉടമയ്‌ക്കെതിരെ കേസ്
കുതിരയെ ഇടിച്ച കാറിന്റെ ചില്ല് തകർന്നു. ഡ്രൈവര്‍ക്കും പരിക്കേറ്റു
Update: 2025-09-07 05:58 GMT
കൊച്ചി: രാത്രി അശ്രദ്ധമായി കുതിര സവാരി നടത്തിയതിനിടെ അപകടം. ചേരാനല്ലൂരിൽ ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം.
എതിരെ വന്ന കാറിൽ തട്ടി സാരമായി പരിക്കേറ്റ കുതിര ചത്തു. കുതിരയെ ഇടിച്ച കാറിന്റെ ചില്ല് തകർന്നു. കാര്‍ ഡ്രൈവര്‍ക്കും പരിക്കുണ്ട്. കുതിരയുടെ ഉടമ കൊച്ചി സ്വദേശി ഫത്തഹുദിനെതിരെ കേസെടുത്തു.
Watch Video Report